#PVAnwar | ‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല’; പി.വി അൻവറിനെ പിന്തുണച്ച് എടവണ്ണയിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ്

#PVAnwar | ‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല’; പി.വി അൻവറിനെ പിന്തുണച്ച് എടവണ്ണയിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ്
Sep 29, 2024 08:42 AM | By VIPIN P V

മലപ്പുറം: (truevisionnews.com) പി വി അൻവർ എംഎൽഎയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ്. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ് ബോര്‍ഡ്.

പിവി അൻവര്‍ വിപ്ലവ സൂര്യനാണെന്നും എഴുതിയിട്ടുണ്ട്.ടൗണ്‍ ബോയിസ് ആര്‍മിയുടെ പേരിലാണ് ഒതായയിലെ അൻവറിന്‍റെ വീടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സി.പി.ഐ. എം അൻവറിനെതിരെ ഒതായിയിലെ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരായിട്ടാണിപ്പോള്‍ അൻവറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡും സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്.

ബോര്‍ഡിൽ എഴുതിയതിന്‍റെ പൂര്‍ണരൂപം:

‘കൊല്ലം, പക്ഷേ തോല്‍പ്പിക്കാനാകില്ല’

സൂര്യൻ അസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിസാഹസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻവീട് തറവാട്ടിലെ പൂര്‍വീകര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ട വീര്യം സിരകളിൽ ആവാഹിച്ച്…

ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്…

ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണിൽ നിന്ന് ജ്വലിച്ചുയര്‍ന്ന പിവി അൻവര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍’

#but #not #vanquished #Fluxboard #front #Edavannahouse #support #PVAnwar

Next TV

Related Stories
#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

Sep 29, 2024 12:48 PM

#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

മുന്നണിക്കുള്ളിൽ അമർഷം ശക്തമാകുമ്പോഴും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ...

Read More >>
#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

Sep 29, 2024 12:36 PM

#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം...

Read More >>
#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Sep 29, 2024 12:03 PM

#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ...

Read More >>
#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

Sep 29, 2024 11:13 AM

#PVAnwar | 'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും...

Read More >>
Top Stories