#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി
Sep 28, 2024 09:54 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കുറ്റത്തിന് യുവാവ് പിടിയിലായി.

തിരുമല സ്വദേശിയായ അശ്വിൻ ലാലിനെയാണ് (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ പിഴുതെടുത്തു.

105 സെ.മീ, 100 സെ.മീ, 92 സെ.മീ, 75 സെ.മീ, 75 സെ.മീ, 70 സെ.മീ എന്നിങ്ങനെ വലിപ്പമുള്ളവയായിരുന്നു കണ്ടെത്തിയ കഞ്ചാവ് ചെടികൾ.

എക്‌സൈസ് സർക്കിൾ ഇൻപെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ലോറൻസ്, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, പ്രബോധ്, അക്ഷയ് സുരേഷ്, സൂര്യജിത്ത് റെന്നി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

#Cannabis #plants #were #planted #vacant #lots #Excise #caught #youth

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories