ചെന്നൈ: (www.truevisionnews.com) സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു.
2021 മെയിലാണ് ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്.
ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട് മന്ത്രിസഭയിൽ നാളെ പുന:സംഘടന നടക്കും. 3 മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയായി നിയമിച്ചു. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ബാലാജിയെ വീണ്ടും മന്ത്രിയാക്കുകയായിരുന്നു. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്.
#Udayanidhi #Stalin #Deputy #Chief #Minister #Tamil #Nadu #Governor #appointment