(truevisionnews.com)ഏത് ഫങ്ഷനായാലും ഐശ്വര്യറായിയുടെ സ്റ്റെലിഷ് എന്‍ട്രി എല്ലാവരും ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഇത്തവണയും ലോറിയല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ സ്വര്‍ണ്ണത്തിളക്കത്തില്‍ മൂടിയ ഗൗണാണ് ധരിച്ചതെങ്കില്‍ ഇത്തവണ എന്താകും ഐശ്വര്യയുടെ വേഷമെന്ന ആകാംഷയിലാണ് എല്ലാവരും. ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു
മള്‍ട്ടി കളര്‍ ഓവര്‍കോട്ട് ധരിച്ച് മുടി അഴിച്ചിട്ട് മനോഹരമായി മേക്കപ്പ് ചെയ്‌തെത്തിയ ഐശ്വര്യയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യബച്ചനും എത്തിയിട്ടുണ്ട്. പിങ്ക് നിറത്തിലുളള ടോപ്പും ബ്ലാക്ക് കളര്‍ ജീന്‍സും ധരിച്ച് ക്യൂട്ട് ലുക്കിലാണ് ആരാധ്യ എത്തിയത്.
അടുത്തിടെ വിവാഹമോതിരം ധരിക്കാതെ ഐശ്വര്യറായ് ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടയിലാണ് ഐശ്വര്യ ഇത്തവണ വിവാഹമോതിരം അണിഞ്ഞ് എത്തിയത്.
ഇതോടുകൂടി വിവാഹമോചന വാര്‍ത്തകള്‍ക്ക് വിരാമമായി എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക് പോകുംമുമ്പ് ഐശ്വര്യയും ആരാധ്യയും സൈമ അവാര്‍ഡ് സ്വീകരിക്കാന്‍ ദുബായില്‍ എത്തിയിരുന്നു.
പൊന്നിയിന്‍ സെല്‍വന്‍ -2 ലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുളള അവാര്‍ഡ് ലഭിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ഒടുവില്‍ അഭിനയിച്ച ചിത്രം.
#Mallicolor #overcoat #L'Oréal #Fashion #Week