#ksrtckozhikkode | മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

#ksrtckozhikkode | മുന്നോട്ട് വെച്ച  കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി
Sep 28, 2024 01:59 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ പിന്നോട്ട് പോകില്ല. കെ എസ് ആർ ടി സി യുടെ പ്രവർത്തന വളർച്ച ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.

കെ എസ് ആർ ടി സിയിൽ നാലരലക്ഷം രൂപ വരുമാനവും നാല് ലക്ഷം രൂപ ഇന്ധന ലാഭവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'കെ എസ് ആർ ടി സി യിൽ സുഗമായി യാത്ര ചെയ്യാം എന്ന് പൊതു ജനങ്ങൾക്ക് മനസിലായി അതാണ് ഈ കണക്കുകൾ പറയുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പുതുതായി തുടക്കമായ വിശ്രമ കേന്ദ്രം പൊതു ജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുഖ സൗകര്യങ്ങൾ നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

അമ്മമാർക്ക് കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനുള്ള പ്രത്യേക സൗകര്യം, ചാർജിങ് സൗകര്യം, എ സി സൗകര്യം, എന്നിവ ഉൾപ്പെടുത്തിയാണ് ഈ വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. പാലക്കാടും, കൊട്ടാരക്കര എന്നിവിടങ്ങളിൽ ശീതീകരിച്ച വിശ്രമ കേന്ദ്ര പ്രവർത്തനം ആരംഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവോ കമ്പനിയുടെയും കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമാണ് ഇത്. വിവോയുടെ പ്രവർത്തനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

വിവോ കേരള മാർക്കറ്റിംഗ് മാനേജർ ലിബിൻ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിസിനസ് ഓപ്പറേഷൻ ഹെഡ്, വിവോ കേരള പ്രസാദ് മുള്ളനാറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.

ഐ ഒ എഫ് എസ് ചെയർമാനും കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടറുമായ പി. എസ്. പ്രമോജ് ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. വിവോ കേരള ട്രെയിനിങ് മാനേജർ ജോർണിസ് ജോൺ, സോണൽ ബിസിനസ് മാനേജർ സുഹൈൽ, ജനറൽ മാനേജർ എസ്റ്റേറ്റ് സെക്ഷൻ, നോർത്ത് സോൺ, കെ എസ് ആർ ടി സി വി.എസ് സരിൻ, ചീഫ് ട്രാഫിക് ഓഫീസർ നോർത്ത് സോൺ കെ എസ് ആർ ടി സി വി. മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ വി. എം. എ. നാസർ നന്ദി പറഞ്ഞു.

#forward #foot #forward #not #backward #Transport #Minister #inaugurated #second #refrigerated #rest #center #state

Next TV

Related Stories
#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

Sep 28, 2024 03:44 PM

#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന്...

Read More >>
#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

Sep 28, 2024 03:30 PM

#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ  സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി  നന്ദി പറഞ്ഞ് നാട്ടുകാർ

Sep 28, 2024 03:30 PM

#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി നന്ദി പറഞ്ഞ് നാട്ടുകാർ

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ്...

Read More >>
#heavyrain | കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sep 28, 2024 03:11 PM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും...

Read More >>
#nehrutrophyboatrace | 'ഓളപ്പരപ്പിൽ തുഴയാവേശം; കപ്പിൽ ആര് മുത്തമിടും..'; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ഉടൻ

Sep 28, 2024 03:09 PM

Top Stories