#kbganeshkumar | കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

#kbganeshkumar |  കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
Sep 28, 2024 02:49 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കെ എസ് ആർ ടി സിയുടെ സമയക്രമം ഇനി മുതൽ ഡിജിറ്റൽ ആപ്പിൽ ആളുകൾക്ക് ലഭ്യമാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റേഷനിൽ തുടക്കമായ ശീതീകരിച്ച വിശ്രമ കേന്ദ്ര ഉദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലം മാറുമ്പോൾ കെ എസ് ആറ് ടി സിയും മാറുന്നു. ഡ്രൈവർക്കും കണ്ടക്ടർമാർക്കും ഇനി മുതൽ പ്രത്യേക എസി ഉള്ള വിശ്രമ മുറി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കെ എസ് ആർ ടി സി ഇന്ന് നഷ്ടത്തിലല്ല, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കൊടുത്തു. പ്രാദേശിക പ്രേശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് അധികാരം ഉണ്ട് .

പുതിയ പുതിയ റൂട്ടുകൾ കണ്ട് പിടിച്ചോളൂ ലാഭമാണെങ്കിൽ അത് നടപ്പാക്കും എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അവകാശപ്പെട്ട റൂട്ടുകൾ തന്നെ കൃത്യമായി ഓടിച്ചാൽ കെ എസ് ആർ ടി സി ലാഭത്തിലാണ്.

രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ 40 ആധുനിക സൗകര്യം ഉള്ള എ സി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ വാങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഒക്ടോബറോടെ പത്ത് ബസുകൾ നിരത്തിലിറങ്ങും. സാധാരണക്കാരനാണെങ്കിലും നല്ല സൗകര്യം ഉണ്ടെങ്കിൽ പണം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

2016 ഞാൻ സിനിമ മന്ത്രി ആയി വരുന്നതിന് മുൻപ് കേരളത്തിൽ 600 സിനിമ തിയ്യറ്ററുകൾ ആണ് ഉണ്ടായിരുന്നത്. ഇന്ന് അത് 1500 സ്ക്രീനിലേക്ക് വർധിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ കെ എസ് ആർ ടി സി യിലും സംഭവിക്കും.

ഞാൻ കെ എസ് ആർ ടി സി മന്ത്രി ആയി വരുന്ന സമയം മുഖ്യമന്ത്രി ആവിശ്യപ്പെട്ടത് കേരളത്തിലെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുന്നതിൽ എന്തെങ്കിലും തീരുമാനം ആക്കുക എന്നതാണ്.

അദ്ദേഹവുമായി സംസാരിച്ച് അത് നടപ്പാക്കുകയാണ്. അതിന്റ വിജയം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഡ്രൈവിംഗ് ലൈസെൻസും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ് കൂടാതെ, ഹെൽമറ്റ് ധരിക്കാതെ പോകുന്നവർ, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർ, പാർക്കിഗിൽ തെറ്റ് വരുത്തുന്നവർ. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നവർ ഇവരെ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നത്തുനായി സിറ്റിസൺ ആപ് നിലവിൽ വരും.

ഈ സംവിധാനം ഉപയോഗിച്ച് പൊതുജനം കുറ്റകൃത്യത്തിന്റെ വീഡിയോ ഷൂട്ട്‌ ചെയ്ത് അപ്‌ലോഡ് ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആർ ടി സി ജീവനക്കാരോട് ആത്മാർത്ഥമായി പ്രവർത്തിക്കാനും, ഞാൻ നിങ്ങളുടെ ശത്രു വല്ല മിത്രമാണെന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും എന്നും ഗണേഷ് കുമാർ പറഞ്ഞു.

#Complete #Digitization #KSRTC #Bus #timings #will #now #be #available #on #app #Transport #Minister #KBGaneshKumar

Next TV

Related Stories
#VSivankutty  | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

Sep 28, 2024 04:48 PM

#VSivankutty | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി...

Read More >>
#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത്  137 കിലോ കഞ്ചാവ്

Sep 28, 2024 03:54 PM

#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് 137 കിലോ കഞ്ചാവ്

കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ്...

Read More >>
#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

Sep 28, 2024 03:44 PM

#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന്...

Read More >>
#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

Sep 28, 2024 03:30 PM

#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ  സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി  നന്ദി പറഞ്ഞ് നാട്ടുകാർ

Sep 28, 2024 03:30 PM

#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി നന്ദി പറഞ്ഞ് നാട്ടുകാർ

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ്...

Read More >>
Top Stories