#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ
Sep 25, 2024 01:22 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്.

ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ് തുടർച്ചയായി മാറ്റുന്നത് സംരക്ഷണത്തിന് തെളിവാണ്. സിപിഎം - ബിജെപി അവിഹിത ബന്ധം വർഷങ്ങളായി തുടരുന്നുണ്ട്.

തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സിപിഎം കൊടുത്തതാണ്. അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

#KSudhakaran #criticized #state #government #Chief #Minister

Next TV

Related Stories
#childdeath | തിളച്ച പാൽ ദേഹത്തേക്ക്  മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

Sep 25, 2024 06:04 PM

#childdeath | തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല്...

Read More >>
#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം

Sep 25, 2024 05:46 PM

#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം...

Read More >>
#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Sep 25, 2024 05:35 PM

#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ്...

Read More >>
suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട്  പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

Sep 25, 2024 04:37 PM

suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം...

Read More >>
#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

Sep 25, 2024 04:32 PM

#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ...

Read More >>
Top Stories