എറണാകുളം:( www.truevisionnews.com ) 'വ്യാജ കളക്ടര്‍' രാഷ്ട്രീയക്കാരോടും ജനപ്രതിനിധികളോടും പണം കടം ചോദിക്കാന്‍ നീക്കം നടത്തി, പിന്നാലെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെല്‍ 'കളക്ടര്‍ക്കെതിരേ' കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ കളക്ടറുടെ എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്. എന്ന പേരുപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാനാണ് ശ്രമം നടന്നത്.
ഇതില്‍നിന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചു. റിക്വസ്റ്റ് അംഗീകരിച്ച ചിലരുമായി 'കളക്ടര്‍' മെസഞ്ചറില്‍ ചാറ്റിങ് തുടങ്ങി. അതില്‍ ചിലരോട് സുഖവിവരങ്ങള്‍ തിരക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്.
തുക ചോദിക്കുന്നതിനു മുന്‍പുള്ള സ്ഥിരം തട്ടിപ്പുകാരുടെ രീതിയിലാണ് സുഖവിവരങ്ങള്‍ ചോദിക്കുന്നത്.. ഇത്തരത്തില്‍ കാര്യങ്ങളന്വേഷിച്ച ശേഷം നേരേ വലിയൊരു തുക കടമായി ആവശ്യപ്പെടാറാണ് പതിവ്.
എന്നാല്‍, കളക്ടര്‍ തനിക്ക് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചത് ചിലര്‍ കളക്ടറേറ്റ് ജീവനക്കാരെ ധരിപ്പിച്ചതോടെയാണ് സംഭവം വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ജീവനക്കാര്‍ സംഭവം കളക്ടറെ അറിയിക്കുകയായിരുന്നു.
പിന്നാലെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെല്ലിന് കളക്ടര്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം തുടങ്ങി. ഇതുവരെയും ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച മറ്റു പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
#Attempt #extort #money #creating #fake #Facebook #account #name #collector