#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്
Sep 24, 2024 09:16 PM | By ADITHYA. NP

സോള്‍:(www.truevisionnews.com)  പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകീയമായ സംഭവത്തിന്‍റെ ചുരുളഴിച്ച് ദക്ഷിണ കൊറിയൻ പോലീസ്.

സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി.

കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടിയുടെ കൊലപാതകം വര്‍ഷങ്ങളായി പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബാൽക്കണിയിലെ ചോർച്ച നന്നാക്കുന്നതിനായി എത്തിയ ഒരു നിർമ്മാണ തൊഴിലാളി ഒരു ട്രാവൽ സ്യൂട്ട്കേസ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോൺക്രീറ്റിലും ഇഷ്ടികയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്യൂട്ട്കേസ്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.

പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ആണ്‍സുഹൃത്ത് സമ്മതിച്ചു. പെണ്‍കുട്ടിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ബാല്‍ക്കണിയില്‍ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

2008-ഒക്ടോബറിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 2011-ല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആൺസുഹൃത്തിനെ സംശയിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവം കേസ് മുന്നോട്ടുപോകുന്നതിന് തിരിച്ചടിയായി.

പെണ്‍കുട്ടിയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞുവെന്നുമാണ് അന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. കുടുംബം ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

#After #16 #years #police #solve #the #case #missing #girl

Next TV

Related Stories
#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

Sep 24, 2024 10:33 PM

#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

അഞ്ച് പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷം...

Read More >>
#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

Sep 24, 2024 09:21 PM

#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി...

Read More >>
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
Top Stories