#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍
Sep 23, 2024 01:16 PM | By ShafnaSherin

(truevisionnews.com)ഇന്ത്യന്‍ സിനിമാലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മൃണാല്‍ താക്കൂര്‍. സീതാ രാമം എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയതാരമായി ഠാക്കൂര്‍ മാറി.

റോയല്‍ ലുക്കില്‍ പല ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതീവ സുന്ദരിയായാണ് മൃണാല്‍ ഠാക്കൂറിനെ പുതിയ ഫോട്ടോഷൂട്ടില്‍ കാണാന്‍ സാധിക്കുന്നത്.തോരണിയുടെ സല്‍വാര്‍ കളക്ഷനില്‍ നിന്നുള്ള കാരമല്‍ നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ടാണ് മൃണാല്‍ ധരിച്ചിരിക്കുന്നത്.

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്. സ്ലീവ് ലെസ്സ് ആയിട്ടുള്ള ടോപ്പിലെ നെക്ക് വര്‍ക്കുകളും ഗോള്‍ഡന്‍ ത്രെഡിലാണ് കൊടുത്തിരിക്കുന്നത്. ഔട്ട്ഫിറ്റിന് മാച്ചിങ്ങായിട്ടുള്ള ട്രെഡീഷ്ണല്‍ നെക്‌ലേസും, കമ്മലുകളും, മുക്കൂത്തിയും തിരഞ്ഞെടുത്തിരിക്കുന്നു.

രാധിക മെഹ്റയാണ് മൃണാളിന്റെ ഈ സ്‌റ്റൈല്‍ ലുക്കിന് പിന്നില്‍. ടെലിവിഷനിലൂടെ അഭിനയം തുടങ്ങിയ അവര്‍ കുംങ്കുമ് ഭാഗ്യ എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് കൂടുതല്‍ അറിയപ്പെടുന്നത്.

മറാത്തി ചിത്രമായ വിട്ടി ദണ്ഡു (2014) വിലെ അഭിനയത്തിലൂടെയാണ് ഠാക്കൂര്‍ ആദ്യമായി സിനിമയില്‍ പ്രവേശിച്ചത്. താമസിയാതെ, മറ്റൊരു മറാത്തി ചിത്രമായ സുരാജ്യയില്‍ (2014) ഒരു വേഷം ചെയ്തു.

തബ്രെസ് നൂറാനിയുടെ ലവ് സോണിയ (2018) എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഹിന്ദി സിനിമകളിലേക്കുള്ള ചുവടുവെപ്പ്. മനുഷ്യക്കടത്തിന്റെയും വേശ്യാവൃത്തിയുടെയും യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള കഥയില്‍ ഠാക്കൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

സീതാ രാമം (2022) എന്ന റൊമാന്റിക് ചിത്രത്തിലൂടെ ഠാക്കൂര്‍ തെലുങ്ക് ചലച്ചിത്ര വ്യവസായത്തില്‍ അരങ്ങേറ്റം കുറിച്ചു. 2021-ല്‍ ഈസ്റ്റേണ്‍ ഐയുടെ 30-ന് താഴെയുള്ള ആഗോള ഏഷ്യന്‍ താരങ്ങളുടെ പട്ടികയില്‍ മൃണാള്‍ മികച്ച 30-ല്‍ ഇടംപിടിച്ചിരുന്നു.

#mrunalthakur #looks #very #beautiful #royal #look #Pictures #go #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall