#ADGPaajithkumar | 'തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയില്ല'; റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

#ADGPaajithkumar |  'തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയില്ല';  റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി
Sep 22, 2024 08:20 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്.

സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അതേസമയം, ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ ഇനിയും അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി.

അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം ആര്‍ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.

പൂരത്തിൽ ഉണ്ടായ സംഭവങ്ങളിൽ ബാഹ്യ ഇടപെടൽ ഇല്ല. ബോധപൂർവമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും പ്രശ്നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1600ലധികം പേജുള്ള റിപ്പോർട്ടാണ് എംആർ അജിത് കുമാർ സമർപ്പിച്ചിരിക്കുന്നത്.

#Conspiracy #Thrissur #Pooram #Mess #report #forwarded #Chief #Ministers #office

Next TV

Related Stories
#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

Sep 22, 2024 10:54 AM

#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക്...

Read More >>
#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി,  അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

Sep 22, 2024 10:30 AM

#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി, അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു....

Read More >>
#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

Sep 22, 2024 10:22 AM

#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് ചതി പറ്റിയത്...

Read More >>
#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Sep 22, 2024 09:35 AM

#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

20-ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂർ സ്വദേശി ഷംജാദിനെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനരികില്‍ മരിച്ച നിലയില്‍...

Read More >>
Top Stories