#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്
Sep 22, 2024 09:35 AM | By ADITHYA. NP

തൃശൂര്‍: (www.truevisionnews.com) റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്.

20-ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂർ സ്വദേശി ഷംജാദിനെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

45 കാരനായ ഷംജാദിന്‍റെ ശരീരത്തിൽ കണ്ട പാടുകൾ മർദ്ദനമേറ്റതിന്‍റേതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

18-ാം വയസില്‍ ഡ്രൈവറായി തൊഴില്‍ രംഗത്തിറങ്ങിയ ഷംജാദ് വിദേശത്തുനിന്നും എത്തിയശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

തൃശൂരില്‍നിന്നും ലോറിയില്‍ ചരക്കെടുക്കാന്‍ വേണ്ടിയാണ് എത്തിയത്. അന്യ സംസ്ഥാനങ്ങളിലേക്കും പലപ്പോഴും ലോഡുമായി പോകുന്നത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ എത്തുക.

രു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഇയാള്‍ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ ചെറിയ കാനയിലാണ് ഷംജാദിന്‍റെ മൃതദേഹം രണ്ട് ദിവസം മുമ്പ് കണ്ടെത്തിയത്.

തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ട മുറിവുകള്‍ മര്‍ദനത്തില്‍ പറ്റിയതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിരലാടയള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം രണ്ടര വരെ നീണ്ടു.

തൃശൂര്‍ എ.സി.പി. സലീഷ് ശങ്കരന്‍, വെസ്റ്റ് എസ്.എച്ച്.ഒ. ലാല്‍ കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

#incident #dead #body #young #man #found #railway #station #police #started #investigation

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










News from Regional Network





//Truevisionall