#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ

#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ
Sep 22, 2024 07:15 AM | By ShafnaSherin

കൊച്ചി: (truevisionnews.com)കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ഇടപാടുകാർക്ക് ഇവർ കാഴ്ചവച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ താമസിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്.

പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

#Bangladeshi #woman #tortured #Elamakara #sexual #harassment #case #arrested

Next TV

Related Stories
#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

Sep 22, 2024 10:54 AM

#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക്...

Read More >>
#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി,  അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

Sep 22, 2024 10:30 AM

#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി, അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു....

Read More >>
#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

Sep 22, 2024 10:22 AM

#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് ചതി പറ്റിയത്...

Read More >>
#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Sep 22, 2024 09:35 AM

#murdercase | റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

20-ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂർ സ്വദേശി ഷംജാദിനെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനരികില്‍ മരിച്ച നിലയില്‍...

Read More >>
Top Stories