#Arrest | മൂന്നംഗ ഗുണ്ടാസംഘം അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ

#Arrest | മൂന്നംഗ ഗുണ്ടാസംഘം അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ
Sep 22, 2024 07:06 AM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)മംഗലപുരത്ത് മൂന്നംഗ ഗുണ്ടാസംഘം  അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.

പ്രധാന പ്രതി മംഗലപുരം സ്വദേശി അൻസർ ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് മംഗലപുരം കൊയ്ത്തൂർ കോണത്ത് അതിഥിത്തൊഴിലാളികളുടെ താമസ സ്‌ഥലത്ത് കവര്‍ച്ച നടന്നത്.

മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും 10,500 രൂപയും കവരുകയായിരുന്നു. തൊഴിലാളികളെ മർദിച്ചതിനു ശേഷമായിരുന്നു മോഷണം.

ബംഗാൾ സ്വദേശികളായ ഷാമചരൺ മണ്ഡൽ, ബാപ്പി തണ്ഡർ, നയൻ തണ്ഡർ, ആഷിഷ് മാജി, പഥിക് മണ്ഡൽ, എന്നിവർക്കാണ് മർദനമേറ്റത്.

ഇവരുടെ പരാതിയിൽ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രധാന പ്രതിയായ മംഗലപുരം സ്വദേശി അൻസർ ഇപ്പോള്‍ പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ടയിൽ നിന്ന് പിടികൂടുകയായിരുന്നു.

കാപ്പ കേസ് പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് അൻസർ പുറത്തിറങ്ങിയത്. വധശ്രമം, കവർച്ച, ഗുണ്ടാ ആക്രമണം ഉൾപ്പടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ്.

തോന്നയ്ക്കൽ സ്വദേശി കെ. തൗഫിഖ് ഉള്‍പ്പെടെ രണ്ട് പേരെ മോഷണ കേസിൽ പിടികൂടാനുണ്ട്. ഗുണ്ടകളുമായുള്ള ബന്ധത്തിൻ്റെ പേരിൽ മംഗലപുരം സ്‌റ്റേഷൻ എസ്‌എച്ച്ഒ ഉൾപ്പെടെ അഞ്ചു പേരെ അടുത്തിടെ സസ്പെന്റ് ചെയ്യുകയും മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

#man #arrested #case #three #member #gang #attacking #guest #workers #robbing #money #phones

Next TV

Related Stories
#MuslimLeague | നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, ! അൻവറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം

Sep 22, 2024 11:05 AM

#MuslimLeague | നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, ! അൻവറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം

വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക്...

Read More >>
#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

Sep 22, 2024 10:54 AM

#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക്...

Read More >>
#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി,  അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

Sep 22, 2024 10:30 AM

#saved | മുഖം കഴുകാന്‍ തോട്ടിലിറങ്ങി, അഴുകിയ വെള്ളത്തില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിട്ട ഓട്ടോഡ്രൈവറെ രക്ഷിച്ചു

ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ സിബിച്ചന്‍ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടുവന്നു....

Read More >>
#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

Sep 22, 2024 10:22 AM

#cpm | കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് ചതി പറ്റിയത്...

Read More >>
Top Stories