#Atishimarlena | അതിഷി ഇനി ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

#Atishimarlena  | അതിഷി ഇനി ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Sep 21, 2024 05:16 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com )  ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. രാജ്നിവാസിൽ ലെഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡൽഹിയുടെ ഏട്ടാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഗോപാൽ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ആഘോഷമാക്കാൻ ആംആദ്മി പാ‍ർട്ടി തീരുമാനിച്ചിരുന്നു.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്.

ഡൽഹിയിൽ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് മുന്നിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല.

ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി.

തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി.

മുകേഷ് കുമാർ അഹ്‌ലാവത് പുതുമുഖമാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരെയുള്ളൂ.

#Atishimarlena #took #oath #Chief #Minister #Delhi.

Next TV

Related Stories
#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

Sep 21, 2024 05:55 PM

#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി...

Read More >>
#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

Sep 21, 2024 04:50 PM

#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി...

Read More >>
#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം

Sep 21, 2024 03:10 PM

#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് അപകടത്തിൽ...

Read More >>
#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

Sep 21, 2024 02:18 PM

#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#ArjunMissing |  അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

Sep 21, 2024 01:42 PM

#ArjunMissing | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്....

Read More >>
Top Stories