#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം

#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം
Sep 21, 2024 03:10 PM | By Athira V

ഉത്തർപ്രദേശ് : ( www.truevisionnews.com ) കാൺപൂരിൽ ആനന്ദേശ്വർ ശിവ ക്ഷേത്രത്തിന് മുന്നിൽ കാറിടിച്ച് വ‍ൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്ര പരിസരത്ത് പിന്നിലേക്കെടുത്ത കാർ, അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു എന്നാണ് ആളുകൾ പറയുന്നത്.

അപകടം സംഭവിച്ചെന്ന് മനസിലായ ഉടനെ ഡ്രൈവർ വാഹനവുമെടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വാഹനം ഏതെന്ന് കണ്ടെത്താനും ഇത് ഓടിച്ചിരുന്നയാളെ തിരിച്ചറിയാനും ക്ഷേത്ര സമുച്ചയത്തിലെയും പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

വാഹനം എത്രയും വേഗം കണ്ടെത്തി ഡ്രൈവറെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡീഷണർ ഡെപ്യൂട്ടി കമ്മീഷണർ മഹേഷ് കുമാർ പറ‌ഞ്ഞു.

85ഉം 86ഉം വയസ് പ്രായമുള്ളവരാണ് മരിച്ച ദമ്പതികൾ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. ക്ഷേത്രത്തിന് സമീപത്തേക്ക് സാധാരണ നിലയിൽ വാഹനങ്ങൾ കടത്തിവിടാറില്ലെങ്കിലും ചിലർ നിർബന്ധപൂർവം വാഹനങ്ങൾ കൊണ്ടുപോകാറുണ്ടെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തിൽ ഒരു കാർ അകത്തേക്ക് പ്രവേശിച്ചിരുന്നു. ഈ വാഹനമാകാം പുലർച്ചെ അപകടമുണ്ടാക്കിയതെന്നാണ് സൂചന.

#Old #couple #dies #after #car #runs #over #them #while #sleeping #near #temple

Next TV

Related Stories
#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

Sep 21, 2024 04:50 PM

#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി...

Read More >>
#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

Sep 21, 2024 02:18 PM

#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#ArjunMissing |  അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

Sep 21, 2024 01:42 PM

#ArjunMissing | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്....

Read More >>
#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

Sep 21, 2024 12:32 PM

#bjp | 'എന്നെ വിളിക്കൂ, പൊലീസിന് ഒരു ദിവസം അവധി നൽകൂ...'; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

കഴിഞ്ഞദിവസം സാംഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ

Sep 21, 2024 11:54 AM

#tiger | പുലി ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ, റോഡ് ഉപരോധിച്ച് നാട്ടുകാർ

വെള്ളിയാഴ്ച ഉമരിയ ഗ്രാമത്തിലെ യുവതിയുടെ മൃതദേഹം മൂന്ന് കിലോമീറ്റർ അകലെയാണ്...

Read More >>
Top Stories