#mpox | കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരണം

#mpox |  കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന്  സ്ഥിരീകരണം
Sep 21, 2024 07:39 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com )  കണ്ണൂരില്‍ എംപോക്‌സ് ആശങ്കയൊഴിഞ്ഞു . എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരണം.

യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്. ‌

സെപ്റ്റംബർ ഒന്നിനാണ് ഇവർ അബൂദബിയിൽ നിന്ന് നാട്ടിലെത്തിയത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു.

യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങൾ ഉണ്ടാവുകയും പിന്നീട് അത് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

#Confirmation #woman #who #undergoing #treatment #Kannur #does #not #mpox

Next TV

Related Stories
#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം,  പിതാവ് അറസ്റ്റിൽ

Sep 21, 2024 09:51 PM

#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം, പിതാവ് അറസ്റ്റിൽ

മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിൽ മൊഴി...

Read More >>
#murdercase | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sep 21, 2024 09:27 PM

#murdercase | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

Sep 21, 2024 09:21 PM

#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ...

Read More >>
#rape |  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ

Sep 21, 2024 09:04 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച സംഭവം, യുവാവ് പിടിയിൽ

പെൺകുട്ടിയുടെ വീടിന് സമീപത്താണ് പ്രതിയും മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്....

Read More >>
Top Stories