#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്
Sep 20, 2024 08:36 PM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) ഓണാഘോഷം കഴിഞ്ഞും വിദ്യാർത്ഥികൾ തമ്മിലുളള ഓണത്തല്ല് തുടരുന്നു. പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് പുളിയാവ് തൂണേരി ഭാഗങ്ങളിൽ പരസ്പരം പോർ വിളിയും കൂട്ടത്തല്ലും നടത്തിയത്.

സ്‌കൂളിലെ ഓണാഘോഷത്തിന് വിദ്യാത്ഥികൾക്ക് ഡ്രസ് കോഡ് അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ അന്ത്യശാസനം.

ഒന്നാം വർഷ വിദ്യാർത്ഥികൾ തങ്ങൾ നിർദേശിക്കുന്ന കളർ ഡ്രസിൽ വന്നാൽ മതിയെന്നും രണ്ടാം വർഷ വിദ്യാർത്ഥികൾ തീരുമാനിച്ചു.

ഇതിനെ ചൊല്ലി ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിൽ ഓണാഘോഷ ദിവസം പല സ്ഥലങ്ങളിലായി വാക് തർക്കവും സംഘർഷവും ഉടലെടുത്തിരുന്നു.

ഓണാഘോഷ ദിവസം ചില വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ വിദ്യാർത്ഥികളുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുമാണ് പ്രധാനമായും സംഘർഷം തുടരുന്നത്.

ഇതിന്റെ തുടർച്ചയായി വ്യാഴാഴ്ച്ച വൈകുന്നേരം പുളിയാവിലും തൂണേരിയിലും സംഘർഷമുണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പുളിയാവിൽ വെച്ച് മർദിച്ചവശനാക്കി.

പിന്നാലെ തൂണേരിയിൽ വെച്ച് ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ തല്ല് നടന്നു.നാട്ടകാർ സ്ഥലത്തെത്തി പോലീസിനെ വിളിച്ചാണ് സംഘർഷാവസ്ഥക്ക് അൽപ്പം ശമനം വന്നത്.

സ്‌കൂളിലെ കൂട്ടത്തല്ല് വിവരത്തിന്റെ കാര്യങ്ങളെ കുറിച്ച് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. പേരോട് സ്‌കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ലും അനുബന്ധ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്.

  പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പുളിയാവിൽ വെച്ച് മർദിച്ചവശനാക്കി. പിന്നാലെ തൂണേരിയിൽ വെച്ച് ഒന്നും രണ്ടും.

#Onamthalle #continues #Perot #not #among #students #movie #style

Next TV

Related Stories
#holyday |  കായികമേളയുടെ സമാപനം; ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി

Nov 10, 2024 09:59 PM

#holyday | കായികമേളയുടെ സമാപനം; ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളം സിലബസ് പ്രകാരമുള്ള സ്‌കൂളുകൾക്കാണ് അവധി...

Read More >>
#accident | കോഴിക്കോട് കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി

Nov 10, 2024 09:46 PM

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി

പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക്...

Read More >>
 #clash | പയ്യന്നൂർ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്; തർക്കം സമയക്രമത്തെ ചൊല്ലി

Nov 10, 2024 09:42 PM

#clash | പയ്യന്നൂർ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്; തർക്കം സമയക്രമത്തെ ചൊല്ലി

ഇതേ ചൊല്ലി തളിപ്പറമ്പിൽ ഉണ്ടായ വാക് തർക്കത്തിന് തുടർച്ചയായിരുന്നു പെട്രോൾ പമ്പിലെ...

Read More >>
#methamphetamine | ഹൈവേ പട്രോളിങ്ങിനിടെ മെത്താംഫിറ്റമിനുമായി 21-കാരൻ എക്സൈസ് പിടിയിൽ

Nov 10, 2024 09:19 PM

#methamphetamine | ഹൈവേ പട്രോളിങ്ങിനിടെ മെത്താംഫിറ്റമിനുമായി 21-കാരൻ എക്സൈസ് പിടിയിൽ

സംഘത്തിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)...

Read More >>
#rescue | കോഴിക്കോട് അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ് കറവപ്പശു; രക്ഷകരായി അഗ്നിരക്ഷാസേന

Nov 10, 2024 09:10 PM

#rescue | കോഴിക്കോട് അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ് കറവപ്പശു; രക്ഷകരായി അഗ്നിരക്ഷാസേന

അഞ്ചടിയോളം താഴ്ചയുള്ള കുഴിയില്‍ ഈ സമയം നിറയെ ചാണകമുണ്ടായിരുന്നു. കുഴിയില്‍ നിന്ന് തിരിച്ച് കയറാന്‍ കഴിയാത്ത വിധം പശു...

Read More >>
#Kmuralidharan | മുനമ്പം:സർക്കാരിനെയും  മന്ത്രി അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ച്  കെ. മുരളീധരൻ

Nov 10, 2024 09:03 PM

#Kmuralidharan | മുനമ്പം:സർക്കാരിനെയും മന്ത്രി അബ്ദുറഹ്മാനെയും രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ

രണ്ട് സമുദായങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം വന്നാൽ അത് പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.യുഡിഎഫ് എന്നും മുനമ്പത്തെ ജനങ്ങൾക്കൊപ്പം...

Read More >>
Top Stories