പാലക്കാട്: (truevisionnews.com) പുതുശ്ശേരിയിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻജി അജയകുമാറും പാർട്ടിയും ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
സംഘത്തിൽ ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ,
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്സൈസ് ഓഫീസർ ഷിജു എന്നിവരുമുണ്ടായിരുന്നു.
#year #old #exciseman #caught #methamphetamine #while #highway #patrol