#accident | കോഴിക്കോട് കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി
Nov 10, 2024 09:46 PM | By VIPIN P V

കൊയിലാണ്ടി(കോഴിക്കോട്): (truevisionnews.com) കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് അപകടം. രാത്രി 9 മണിയോടെ കൊല്ലത്തെ വില്ലേജ് ഓഫീസിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. 

യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി.

കൊല്ലം ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്കിനെ കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.

അപകടം നടന്നയുടനെ ലോറി ഡ്രൈവർ ഇറങ്ങി ഓടി. പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്.

#lorry #collided #bike #Kozhikode #lorry #ranover #young #man #legs

Next TV

Related Stories
#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ്  എക്സൈസ് പിടിയിൽ

Dec 26, 2024 07:24 PM

#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി...

Read More >>
#saved |  പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

Dec 26, 2024 07:13 PM

#saved | പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ...

Read More >>
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
Top Stories