#Roadshow | ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവറിന്റെ പ്രതികാര റോഡ് 'ഷോ'; പ്രവർത്തകരുമായി തർക്കം

#Roadshow | ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവറിന്റെ പ്രതികാര റോഡ് 'ഷോ'; പ്രവർത്തകരുമായി തർക്കം
Nov 10, 2024 08:27 PM | By VIPIN P V

ചേലക്കര: (truevisionnews.com) ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതികാര റോഡ് ഷോയുമായി പി വി അൻവന്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ.

പ്രകടനത്തിൽ പിവി അൻവർ പങ്കെടുത്തിരുന്നില്ല. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചു.

പോലീസിനോടുള്ള വൈരാഗ്യത്തിൽ വാഹന പ്രകടനം നടത്തുന്നത്. ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസ്സപ്പെടുത്തിയത്.

നിരനിരയായി വാഹനങ്ങൾ എത്തിച്ച റോഡിലൂടെ വാഹനങ്ങളോടിക്കുകയായിരുന്നു ഡിഎംകെ.റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ പോലീസ് പിന്തുടർത്തി വാഹനം തടഞ്ഞു.

പോലീസും ഡിഎംകെ പ്രവർത്തകരുമായി തർക്കമുണ്ടായി. പോലീസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.

യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാർ‌ത്ഥിയുമായി അൻവറിന്റെ റോഡ് ചേലക്കരയിൽ നടന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന് കഴിഞ്ഞില്ല.

വാഹനം അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രവർത്തകരുമായി തർക്കം ഉണ്ടായത്.

#PVAnwar #revenge #roadshow #challenging #police #Chelakkara #Argument #activists

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories