#foodpoisoning | കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

#foodpoisoning | കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം
Sep 19, 2024 02:16 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്‍റെ മകള്‍ ഫാത്തിമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ചുണ്ടിന്‍റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി. കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുഹമ്മദ് അഷ്റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടപടി തുടങ്ങി. തട്ടുകട താത്കാലികമായി അടപ്പിച്ചു. ഇവിടത്തെ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടാന്‍ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേര്‍ന്നതോ ആകാം ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ലൈസന്‍സ് എടുത്ത ആളിന് പകരം ഇതര സംസ്ഥാന തൊഴിലാളികളാണ് തട്ടുകട നടത്തിയിരുന്നതെന്ന് കോര്‍പ്പറേഷന്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായതിനാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

#child #who #ate #salted #mango #thatched #shop #Kozhikode #beach #fell #ill

Next TV

Related Stories
കാസര്‍ഗോഡ് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക' - ഹൈക്കോടതി

Mar 11, 2025 04:45 PM

കാസര്‍ഗോഡ് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക' - ഹൈക്കോടതി

പെൺകുട്ടിയുടെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരി​ഗണിക്കവേ ആയിരുന്നു കോടതിയുടെ...

Read More >>
പൊതുവിദ്യാലയങ്ങളില്‍ കുറഞ്ഞത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍; കാരണം ജനനനിരക്കിലെ കുറവെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Mar 11, 2025 04:34 PM

പൊതുവിദ്യാലയങ്ങളില്‍ കുറഞ്ഞത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍; കാരണം ജനനനിരക്കിലെ കുറവെന്ന് മന്ത്രി വി.ശിവന്‍കുട്ടി

ഇതാണു സ്‌കൂള്‍ പ്രവേശനത്തെ ബാധിച്ചത്. 2024 മാര്‍ച്ചില്‍ 4,02,624 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് പത്താം ക്ലാസ് പഠനം...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു; അക്രമം നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ

Mar 11, 2025 04:09 PM

കണ്ണൂർ കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു; അക്രമം നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ

റഷിദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം...

Read More >>
കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി

Mar 11, 2025 03:31 PM

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി

അതേസമയം തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക്...

Read More >>
Top Stories