മുംബൈ:(truevisionnews.com) രാഹുൽ ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് ലക്ഷങ്ങൾ നൽകാമെന്ന വാഗ്ധാനത്തിന് പിന്നാലെ ശിവസേന ഷിൻഡെ വിഭാഗം എംഎൽഎയ്ക്കെതിരെ കേസ്.
ബൽദാന പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോംബെ നേവൽ ആൻഡ‍് ഹാർബർ പൊലീസ് ആക്ട് പ്രകാരം 351(2), 351(4), 192, 351(3) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
സഞ്ജയ് ഗെയ്ക്‌വാദ് ആണ് രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന പരാമർശം നടത്തിയത്. സഞ്ജയ് ഗെയ്ക്‌വാദിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ സംവരണ സമ്പ്രദായം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. ഇത് കോൺഗ്രസിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതാണ്.
അടുത്തിടെ നടത്തിയ യുഎസ് സന്ദർശന വേളയിൽ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് ഞാൻ 11 ലക്ഷം രൂപ പാരിതോഷികം നൽകും, ഗെയ്ക്വാദ് പറഞ്ഞു.
പരാമർശം വിവാദമായതോടെ നിരവധി നേതാക്കളാണ് ഗെയ്ക്വാദിനെതിരെ രംഗത്തെത്തിയത്. ഗെയ്ക്വാദിന്റെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ പ്രതികരണം.
വിവാദപ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യുഎസ് സന്ദര്ഡശനത്തിനിടെയായിരുന്നു രാഹുൽ ഗാന്ധി സംവരണത്തെ കുറിച്ച് സംസാരിച്ചത്.
സംവരണം എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണ ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
#Remarks #against #RahulGandhi #Case #ShivSenaShinde #faction #MLA