#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു
Sep 16, 2024 10:06 PM | By VIPIN P V

കൊല്ലം : (truevisionnews.com) കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതികൾ റിമാൻ‌ഡിൽ. 14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തത്.

പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്.

ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.

തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു.

മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.

കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താൻ തുനിയാതെ കാർ ഡ്രൈവർ കാർ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു.

ഇന്ന് പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്.

#Deliberately #drove #car #woman #body #accused #remanded

Next TV

Related Stories
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

Sep 19, 2024 09:00 PM

#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ...

Read More >>
#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

Sep 19, 2024 08:59 PM

#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി...

Read More >>
Top Stories