#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍
Sep 19, 2024 09:54 PM | By Athira V

പേരാമ്പ്ര ( കോഴിക്കോട് ) : ( www.truevisionnews.com  ) തമിഴ്നാട് പൊലീസ് വെടിവച്ച് കൊന്ന കൊടും കുറ്റവാളി കാക്കോത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് പേരാമ്പ്രക്ക് സമീപം വെള്ളിയൂരില്‍. കഴിഞ്ഞ ദിവസമാണ് ബാലാജി ഒന്നര മാസം വെള്ളിയൂരില്‍ ഒളിവില്‍ താമസിച്ചതായ വിവരം അറിയുന്നത്.

കര്‍ക്കടക മാസത്തില്‍ ഉഴിച്ചില്‍ നടത്താന്‍ എന്ന വ്യാജേനയാണ് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഉഴിച്ചില്‍ നടത്താന്‍ വന്ന വ്യക്തി ചിക്കനും മട്ടനും മറ്റും വാങ്ങുന്നത് കണ്ട നാട്ടുകാര്‍ ഒന്ന് സംശയിച്ചെങ്കിലും ആരും ഒന്നും ചോദിക്കാന്‍ പോയില്ല.

കഴിഞ്ഞ ജൂലായ് 27 ന് ആയുധങ്ങളുമായി വെള്ളിയൂരിലെ വലിയ പറമ്പില്‍ ചിലര്‍ എത്തിയതോടെയാണ് ജനങ്ങള്‍ പ്രയാസത്തിലായത്. ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി എത്തി വീട് വളയുകയായിരുന്നു. വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.

പക്ഷെ എത്തിയ പൊലീസ് തോക്ക് എടുത്തതോടെ വീട്ടുകാരി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. വീട്ടുകാരി അറിയില്ല എന്ന് പറഞ്ഞത് സത്യമായിരുന്നു.

ലൊക്കേഷന്‍ നോക്കി അന്വേഷിച്ച് വന്ന പൊലീസിനാണ് വീട് മാറിയത്. ബാലാജി താമസിച്ചത് അതിന് താഴെയുള്ള വീട്ടിലായിരുന്നു. വന്നവരെ നാട്ടുകാര്‍ അടിക്കാന്‍ ശ്രമിച്ചെങ്കിലും വന്നത് പൊലീസ് ആണെന്നും എത്തിയത് കെടും കുറ്റവാളിയെ പിടിക്കാന്‍ ആണെന്നും അറിഞ്ഞതോടെ ജനങ്ങള്‍ പിന്‍മാറി അന്ന് ജീവനും കൊണ്ട് ഓടിയ ബാലാജിയെ പിന്നെ നാട്ടുകാര്‍ ആരും കണ്ടില്ല.

പിന്നീട് നാട്ടുകാര്‍ ആ വിഷയം വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ബാലാജിയെ വെടി വച്ച് കൊന്ന വിവരം അറിഞ്ഞതോടെയാണ് ഇത്ര വലിയ കുറ്റവാളി ആയിരുന്നു തങ്ങളുടെ നാട്ടില്‍ താമസിച്ചതെന്ന് ജനം മനസിലാക്കുന്നത്.

ബാലാജി ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് വെറുതെയിരുന്നില്ല. പല തദ്ദേശ സ്ഥാപനങ്ങളും കയറിയിറങ്ങി ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യം പോലും ഹോള്‍സെയിലായി എടുക്കുന്ന രീതിയില്‍ വരെ എത്തിയിരുന്നു ബിസിനസ്.

എന്നാല്‍ തമിഴ്‌നാട് പൊലിസിന്റെ ഇടപെടല്‍ കാരണം ബാലാജിയുടെ കേരള സ്വപനം പൂവണിയതെ പോയി. മാത്രമല്ല ബാലാജിയുടെ കെണിയില്‍ അകപ്പെടാതെ വെള്ളിയൂരിലെ പല നാട്ടുകാരും രക്ഷപ്പെട്ടു.

ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ 58-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്കത്തോപ്പ് ബാലാജി. എന്നൂരിലെ ജെയിംസ് കൊലക്കേസിലും കാമരാജ് കൊലക്കേസിലും ബാലാജി ഉള്‍പ്പെട്ടിരുന്നു.

കൂട്ടാളിയായ നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖറും ജയിലിലായതിന് പിന്നാലെയാണ് ബാലാജി നോര്‍ത്ത് ചെന്നൈയിലെ വിവിധ മേഖലകളില്‍ സ്വാധീനമുറപ്പിച്ചത്. തുടര്‍ന്ന് സംഭവം സെന്തില്‍ എന്ന മറ്റൊരു ഗുണ്ടയുമായി ചേര്‍ന്ന് ക്രിമിനല്‍പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടയായ സി.ഡി. മണിയുമായും ബാലാജിക്ക് ബന്ധമുണ്ടായിരുന്നു. 2020-ല്‍ ബാലാജിയെയും സി.ഡി. മണിയെയും എതിരാളികള്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. അന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.

#Six #murders #58 #cases #notorious #gangster #Kakathop #Balaji #lived #hiding#Perampra #Kozhikode

Next TV

Related Stories
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

Dec 21, 2024 05:20 PM

#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ്...

Read More >>
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

Dec 21, 2024 04:45 PM

#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന...

Read More >>
#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Dec 21, 2024 04:26 PM

#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം...

Read More >>
Top Stories










Entertainment News