#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്
Sep 19, 2024 09:33 PM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്.

കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റ് (KEMU), തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.

വാഹനത്തിൽ നിയമവിരുദ്ധമായതെന്തോ ഉണ്ടെന്നുള്ള സംശയത്തിൽ എക്സൈസ് സംഘം വാഹനത്തിനെ പിന്തുടരുകയും എന്നാൽ വാഹനം നിർത്താതെ അമിതവേഗത്തിൽ പൂവ്വാർ ഭാഗത്തേക്ക് ഓടിച്ച് പോകുകയുമായിരുന്നു.

ഇതിനിടയിൽ ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ട് മുന്നോട്ട് പോയ വാഹനം പള്ളം മാർക്കറ്റിന് സമീപം വച്ച് എക്സൈസ് വാഹനം കുറുകെ കയറ്റി നിർത്തി ഇടിച്ചു നിർത്തിക്കുകയാരുന്നു.

വാഹനം പരിശോധിച്ചതിൽ 35 ലിറ്റർ അളവ് കൊള്ളുന്ന 28 കന്നാസുകളിൽ നിറയെ മണ്ണെണ്ണ കണ്ടെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അമിത ലാഭത്തിനായി മതിയായ രേഖകളില്ലാതെ കടത്തിയ മണ്ണെണ്ണയാണിത്.

വാഹനത്തിൽ ഉണ്ടായിരുന്ന റിയോസ് എന്നയാളെയും കൂട്ട് പ്രതിയെയും പിടികൂടി തൊണ്ടി സഹിതം കാഞ്ഞിരംകുളം പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ് ) എം വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ആർ രജിത്, ഹരിപ്രസാദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

#attempt #made #run #over #officials #hitting #vehicle #later #caught #excised

Next TV

Related Stories
#accident |  15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

Dec 21, 2024 08:57 PM

#accident | 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

Dec 21, 2024 08:54 PM

#Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ്...

Read More >>
#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

Dec 21, 2024 08:29 PM

#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ...

Read More >>
 #fire | കോഴിക്കോട്  പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 08:23 PM

#fire | കോഴിക്കോട് പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും...

Read More >>
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
Top Stories

Entertainment News