#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍
Sep 16, 2024 05:21 PM | By ShafnaSherin

മുംബൈ: (truevisionnews.com)ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ വീട്ടില്‍നിന്ന് പുറത്തേക്ക് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുണെ ധന്‍കവഡി സ്വദേശി ശ്രീകാന്ത് വി.ദേശ്മുഖിനെയാണ് കിലോമീറ്ററുകള്‍ക്ക് അകലെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യയ്ക്ക് മുന്‍പ് മരിക്കാന്‍ പോകുകയാണെന്ന് യുവാവ് ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നതായും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ശ്രീകാന്ത് ദേശ്മുഖ് വീട്ടില്‍നിന്ന് പോയതെന്നാണ് ഭാര്യയുടെ മൊഴി. പലഹാര ബിസിനസ് ചെയ്യുന്ന ശ്രീകാന്തും ഭാര്യയും തമ്മില്‍ ഞായറാഴ്ച രാവിലെ വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെ കാറുമായി ശ്രീകാന്ത് പുറത്തേക്ക് പോയി.

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച് പോയത്. ഇവിടെവെച്ച് വാഹനം നിര്‍ത്തുകയും താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഭാര്യയ്ക്ക് സന്ദേശം അയക്കുകയുംചെയ്തു.

നിലവിലുള്ള ലൊക്കേഷനും ഭാര്യയെ സന്ദേശത്തില്‍ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ സന്ദേശം കണ്ടയുടന്‍ ഭാര്യ വിവരം പോലീസില്‍ അറിയിച്ചു. ലൊക്കേഷന്‍വിവരങ്ങളും കൈമാറി. തുടര്‍ന്ന് പോലീസ് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് ഈവിവരം നല്‍കി.

ഉടന്‍തന്നെ പോലീസ് സംഘം സ്‌റ്റേഷനില്‍നിന്ന് 45 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് കുതിച്ചു. എന്നാല്‍, ശ്രീകാന്ത് അയച്ച ലൊക്കേഷനില്‍ എത്തിയപ്പോള്‍ യുവാവിനെയോ കാറോ കണ്ടെത്താനായില്ല.

അഞ്ചുകിലോമീറ്റര്‍ കൂടി പോലീസ് സംഘം മുന്നോട്ടുപോയപ്പോള്‍ ശ്രീകാന്തിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതോടെയാണ് പുഴയില്‍ ചാടിയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് രാത്രി 11 മണിയോടെ യുവാവിന്റെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.

പുഴയ്ക്ക് കുറുകെയുള്ള ചെറിയ പാലത്തില്‍നിന്ന് ചാടിയാണ് ശ്രീകാന്ത് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കേസെടുത്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.


#After #quarreling #wife #young #man #drove #car #75km #distance #found #dead river

Next TV

Related Stories
#tubewell | രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍

Sep 18, 2024 10:04 PM

#tubewell | രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍

പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി...

Read More >>
#founddead |  ലോഡ്ജ്മുറിയില്‍ ചോരയില്‍ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റില്‍

Sep 18, 2024 09:57 PM

#founddead | ലോഡ്ജ്മുറിയില്‍ ചോരയില്‍ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റില്‍

ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍...

Read More >>
#RahulGandhi | രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബി.ജെ.പി എം.പിക്കെതിരെ കേസെടുത്തു

Sep 18, 2024 09:28 PM

#RahulGandhi | രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബി.ജെ.പി എം.പിക്കെതിരെ കേസെടുത്തു

എഴുത്തുകാരനായ മഹാറാവു അടുത്തിടെ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ ശക്തികൾ രംഗത്തുവന്നിരുന്നു....

Read More >>
#attack | ചെരുപ്പ് അഴിച്ച് വെക്കാൻ പറഞ്ഞു; ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമർദനം

Sep 18, 2024 05:28 PM

#attack | ചെരുപ്പ് അഴിച്ച് വെക്കാൻ പറഞ്ഞു; ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമർദനം

അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ...

Read More >>
#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ

Sep 18, 2024 04:57 PM

#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം...

Read More >>
#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Sep 18, 2024 03:10 PM

#OneNationOneElection | ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ്...

Read More >>
Top Stories