അഹമ്മദാബാദ്: (truevisionnews.com)ഗുജറാത്ത് ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമർദനം.
രോഗിക്കൊപ്പം അത്യാഹിത വിഭാഗത്തിൽ കയറിയ ബന്ധുക്കളായ മൂന്നു യുവാക്കളോട് ഡോക്ടർ ചെരുപ്പ് അഴിച്ച് വെക്കാൻ പറഞ്ഞതാണ് ആക്രമണ കാരണം.
സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡോക്ടർ ജയ്ദീപ് സിങ് ഗോഹിലിനാണ് മർദനമേറ്റത്. യുവാക്കളുടെ മർദനം ഡോക്ടർ തടയുകയും തിരിച്ച് അടിക്കുകയും ചെയ്യുന്നുണ്ട്.
രോഗിയായ സ്ത്രീ കട്ടിലിൽനിന്ന് എഴുന്നേറ്റ് മർദനം തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തിൽ അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഹിരേൻ ദാംഗർ, ഭാവ്ദീപ് ദാംഗർ, കൗശിക് കുവാഡിയ എന്നിവരാണ് അറസ്റ്റിലായത്.
#doctor #brutally #beaten #by #patient #relatives #remove #slippers