#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

#VandeMetro | ടിക്കറ്റ് നിരക്ക് 30 രൂപ; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ പ്രധാനമന്ത്രി 16-ന് ഫ്ലാ​ഗ് ഓഫ് ചെയ്യും
Sep 14, 2024 01:25 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് ചെയ്യുക.

ആദ്യ സർവീസ് ​ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടാകും.

20 സിം​ഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്ക് യാത്ര ചെയ്യാനുമാകും. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുക.

ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. ചെന്നൈ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്.

മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് വേ​ഗത.12 കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്.

ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മം​ഗളൂരു-കോഴിക്കോട്, മധുര-​ഗുരുവായൂ‍ർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ട്.

#Vande #Metro #designed #Indian #Railways #flagged #off #16th #month.

Next TV

Related Stories
#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

Dec 22, 2024 11:39 AM

#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ...

Read More >>
#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

Dec 22, 2024 11:30 AM

#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു...

Read More >>
#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

Dec 22, 2024 10:52 AM

#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ...

Read More >>
#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Dec 22, 2024 08:44 AM

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം...

Read More >>
#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

Dec 22, 2024 06:55 AM

#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിൽ ആറുനില കെട്ടിടം തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു....

Read More >>
Top Stories