#gangraped | രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; എട്ട് പേർ അറസ്റ്റിൽ

#gangraped | രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; എട്ട് പേർ അറസ്റ്റിൽ
Sep 14, 2024 10:40 AM | By VIPIN P V

ലഖ്നോ: (truevisionnews.com) അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ.

കോളജ് വിദ്യാർഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.

ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാൾ തന്നെ ആദ്യം കൊണ്ട് പോയത്.

അവിടെ ഇയാളു​ടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കൾ കൂടിയെത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊലീസ് മുമ്പാകെ പരാതി നൽകിയില്ല. എന്നാൽ, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ചു. ഇയാൾക്കൊപ്പം ഉദിത് കുമാർ, സാത്രാം ചൗധരി എന്നീ രണ്ട് പേർ കൂടിയുണ്ടായിരുന്നു.

കാറിൽ വെച്ചായിരുന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, കാർ ഡിവൈഡറിൽ ഇടിച്ചതോടെ താൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.

ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ അവർ തയാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു.

സെപ്റ്റംബർ രണ്ടാം തീയതി പെൺകുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഇൻ ചാർജ് അമരേന്ദ്ര സിങ് പറഞ്ഞു.

പെൺകുട്ടിക്ക് കേസിലെ പ്രതിയെ നാല് വർഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.

#Ramtemple #sweeper #gangraped #Eight #people #arrested

Next TV

Related Stories
#protest |   ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

Oct 4, 2024 08:30 AM

#protest | ഭക്ഷണത്തിൽ പഴുതാര; ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഭക്ഷണത്തിൽ നിന്നും പല തവണ പഴുതാരയടക്കമുള്ള ഇഴജന്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും...

Read More >>
#crime |  യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി  ചെരുപ്പുമാലയിട്ട് നടത്തിച്ചു

Oct 3, 2024 03:57 PM

#crime | യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; ദലിത് യുവാവിനെ അര്‍ധനഗ്‌നനാക്കി ചെരുപ്പുമാലയിട്ട് നടത്തിച്ചു

യുവാവിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ...

Read More >>
#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 3, 2024 03:41 PM

#buildingcollapsed | നാല് നില കെട്ടിടം തകർന്നുവീണു; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്....

Read More >>
#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ  അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Oct 3, 2024 02:04 PM

#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​വ​രി​ല്‍നി​ന്നും 3.50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 70 ഗ്രാം ​എം.​ഡി.​എം.​എ, അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 1,460 രൂ​പ, ഡി​ജി​റ്റ​ല്‍ അ​ള​വ് ഉ​പ​ക​ര​ണം...

Read More >>
#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല;  അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

Oct 3, 2024 02:01 PM

#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല; അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ...

Read More >>
Top Stories