ശ്രീനഗര്‍: (truevisionnews.com)ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.
കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികര്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
കിഷ്ത്വാറില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്.
ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വെടിവെപ്പുണ്ടായി. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജൂലായിയില്‍ നാല് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലില്‍ പങ്കാളികളായ ഭീകരരെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനാണ് കിഷ്ത്വാറില്‍ പുരോഗമിക്കുന്നതെന്നാണ് വിവരം.
#Encounter #terrorists #JammuKashmir #Two #terrorists #killed #four #soldiers #injured