#Jundice | കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം പടരുന്നു; വടക്കുമ്പാട് സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

#Jundice | കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം പടരുന്നു; വടക്കുമ്പാട് സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
Sep 11, 2024 05:16 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.

സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് രോ​ഗബാധ. ഇതിന്റെ പശ്ചാതലത്തിൽ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുക‌യും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു.

എന്നാൽ സ്കൂളിലെ ഭക്ഷണത്തിലൊ വെള്ളത്തിലൊ രോ​ഗത്തിന് കാരണമായ രോ​ഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.

അങ്ങനെയെങ്കിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചതാകാം രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം.

സംഭവ സ്ഥലത്ത് ആരോ​ഗ്യ വിഭാ​ഗം അധികൃതർ സന്ദർശനം നടത്തി. കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. ഇതി‌നെ തുടർന്ന് കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചു.

#Kozhikode #Changaroth #spreads #yellowfever #children #NorthSchool #diagnosed #disease

Next TV

Related Stories
അവധി തരുന്നത് വീട്ടിൽ ഇരിക്കാനാണ്...; ബെറ്റ് വെച്ച് വെള്ളക്കെട്ടിലെ പോസ്റ്റിൽ തൊടാൻ പോയി, പാതിവഴി മുങ്ങിത്താണു, രക്ഷകരായി യുവാക്കൾ

Jun 17, 2025 11:45 AM

അവധി തരുന്നത് വീട്ടിൽ ഇരിക്കാനാണ്...; ബെറ്റ് വെച്ച് വെള്ളക്കെട്ടിലെ പോസ്റ്റിൽ തൊടാൻ പോയി, പാതിവഴി മുങ്ങിത്താണു, രക്ഷകരായി യുവാക്കൾ

ബെറ്റുവെച്ച് മൈതാനത്തെ വെള്ളക്കെട്ടിൽ ചാടി, മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് രക്ഷകരായി ജൂവലറി ജീവനക്കാർ....

Read More >>
Top Stories