അവധി തരുന്നത് വീട്ടിൽ ഇരിക്കാനാണ്...; ബെറ്റ് വെച്ച് വെള്ളക്കെട്ടിലെ പോസ്റ്റിൽ തൊടാൻ പോയി, പാതിവഴി മുങ്ങിത്താണു, രക്ഷകരായി യുവാക്കൾ

അവധി തരുന്നത് വീട്ടിൽ ഇരിക്കാനാണ്...; ബെറ്റ് വെച്ച് വെള്ളക്കെട്ടിലെ പോസ്റ്റിൽ തൊടാൻ പോയി, പാതിവഴി മുങ്ങിത്താണു, രക്ഷകരായി യുവാക്കൾ
Jun 17, 2025 11:45 AM | By Susmitha Surendran

മുക്കം: (കോഴിക്കോട്) (truevisionnews.com) ആവേശം കുറച്ച് കുറക്കാം .... ബെറ്റുവെച്ച് മൈതാനത്തെ വെള്ളക്കെട്ടിൽ ചാടി, മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് രക്ഷകരായി ജൂവലറി ജീവനക്കാർ. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ പുൽപ്പറമ്പ് മൈതാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥി കൂട്ടുകാരുമായി ബെറ്റുവെച്ച് സമീപത്തെ പുഴവെള്ളംകയറിയ മൈതാനത്തേക്ക് ചാടുകയായിരുന്നു. വെള്ളക്കെട്ടിന് നടുവിലുള്ള പോസ്റ്റിൽ തൊട്ടുവരാമെന്നായിരുന്നു ബെറ്റ്. എന്നാൽ, നീന്തി പാതിവഴിയെത്തിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ടെത്തിയ മുക്കം ദിയ ഗോൾഡ് ആൻഡ് ഡമണ്ട്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്.

ജൂവലറിയിലെ ജീവനക്കാരായ സാലിഹും റാഷിദും ഊണുകഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ നിലവിളി കേൾക്കുന്നത്. രണ്ടാമതൊന്നാലോചിക്കാതെ സാലിഹ് വെള്ളത്തിലേക്ക് എടുത്തുചാടി. വിദ്യാർത്ഥിയുടെ അടുത്തെത്തിയെങ്കിലും ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടുവരാനായില്ല.

തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിന്റെ ബാറിലേക്ക് വിദ്യാർത്ഥിയെ പിടിച്ചുകയറ്റുകയായിരുന്നു. വിദ്യാർത്ഥിയുടെയും രക്ഷിക്കാനിറങ്ങിയവരുടെയും നിസ്സഹായവസ്ഥകണ്ട് പ്രദേശവാസിയായ ഫൈസൽ നായിപ്പൊറ്റമ്മൽ വീട്ടിലുണ്ടായിരുന്ന ട്യൂബ് കൊണ്ടുവന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമായി. ട്യൂബുമായി റാഷിദ് വിദ്യാർത്ഥിയുടെ അടുത്തേക്ക് നീന്തി. അവശനായ വിദ്യാർത്ഥിയെ ട്യൂബിൽക്കയറ്റി സാലിഹും റാഷിദുംചേർന്ന് കരയ്ക്കലെത്തിക്കുകയായിരുന്നു. മുക്കം സ്വദേശിയാണ് വിദ്യാർത്ഥി.

Jewelry employees rescue drowning student.

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall