പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി,  കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം;  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 17, 2025 11:19 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) കല്ലടിക്കോട് ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ലിസിയും മകന്‍ ടോണി തോമസും യാത്ര ചെയ്തിരുന്ന ബൈക്ക് കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കാറിനെ ഓവര്‍ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് ഒരു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കിന് പിന്നിലിരുന്ന ലിസി തെറിച്ച് റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ ലിസിയെ തട്ടി റോഡില്‍ മറിഞ്ഞു. ഈ സമയം, ഇതുവഴി വന്ന പിക്കപ്പ് വാന്‍ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഇതിനിടയില്‍ ലിസി സഞ്ചരിച്ചിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് ലിസി തെറിച്ച് വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Accident after vehicles collide Kalladikodu National Highway one death

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall