ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിലെ പന്നയിൽ ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കായി രക്തം ദാനം ചെയ്യാനെത്തിനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് സർക്കാർ ആശുപത്രി.
അമ്മയുടെ ചികിത്സാ ആവശ്യത്തിനായി സുഹൃത്തുമായി ആശുപത്രിയിലെത്തിയ യുവാവിനോടാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.
അജയ്ഗഢ് സ്വദേശിയായ പവൻ സോങ്കർ ആണ് അസുഖബാധിതയായ അമ്മയുമായി പന്ന ജില്ലാ ആശുപത്രിയിലെത്തിയത്. ചികിത്സയ്ക്കു രക്തം ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് പവൻ സുഹൃത്തിനെ വിളിക്കുകയായിരുന്നു.
എന്നാൽ, രക്തം നൽകാനെത്തിയത് മുസ്‌ലിമാണെന്നു വ്യക്തമായതോടെ ആശുപത്രി അധികൃതരുടെ മട്ടുമാറി. മുസ്‍ലിമിന്റെ രക്തം ഹിന്ദുവിനു നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രോഗിയുടെ കുടുംബം ഇതു ചോദ്യംചെയ്തപ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അധികൃതർ. രക്തം സ്വീകരിച്ചാൽ അതു തങ്ങൾക്കു പ്രശ്‌നമാകുമെന്നു വ്യക്തമാക്കുകയും ചെയ്തു.
#Blood #donated #Hindu #elderly #woman #Muslim #youth #sent #back #government #hospital