#Holiday | മണിപ്പൂരിൽ സംഘർഷ സാധ്യത: നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

#Holiday | മണിപ്പൂരിൽ സംഘർഷ സാധ്യത: നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Sep 8, 2024 10:34 PM | By VIPIN P V

ഇംഫാൽ: (truevisionnews.com) മണിപ്പൂരിൽ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്പീക്കർ, ക്യാബിനറ്റ് മന്ത്രിമാർ, ബിജെപി എംഎൽഎമാർ എന്നിവർക്കൊപ്പം ഞായറാഴ്ച ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു.

തൻ്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബിരേൻ സിംഗ് ഭീഷണിപ്പെടുത്തിയതായും ഊഹാപോഹങ്ങളുണ്ട്. അതേസമയം, ജിരിബാം ജില്ലയിൽ നിരോധനാജ്ഞ തുടരും.

മണിപ്പൂരിൽ ഒരാഴ്ചയ്ക്കിടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ആറ് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതിൽ പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോൺ, റോക്കറ്റ് ആക്രമങ്ങൾ രൂക്ഷമായിരിക്കുകയാണ്.

വെള്ളിയാഴ്ച മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെയാണ് ജിരിബാം സംഘർഷഭരിതമായത്. ഡ്രോൺ ആക്രമണങ്ങൾ ചെറുക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി മണിപ്പൂർ പൊലീസ് വ്യക്തമാക്കി.

മലനിരകളിലും താഴ്വ‌രകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സൈന്യവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

#Conflict #likely #Manipur #Holiday #educational #institutions #tomorrow #day #after

Next TV

Related Stories
#Facebookvideo | വീട്ടിലെ ചെടികളെല്ലാം കാണിച്ച് വിശദമായൊരു ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി, ദമ്പതികൾ അറസ്റ്റിൽ

Nov 8, 2024 11:02 PM

#Facebookvideo | വീട്ടിലെ ചെടികളെല്ലാം കാണിച്ച് വിശദമായൊരു ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി, ദമ്പതികൾ അറസ്റ്റിൽ

ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പൊലീസ്...

Read More >>
#selfie | സെൽഫിയെടുക്കാൻ സ്‌കൂൾ അധികൃതർ അനുവദിച്ചില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു

Nov 8, 2024 07:34 PM

#selfie | സെൽഫിയെടുക്കാൻ സ്‌കൂൾ അധികൃതർ അനുവദിച്ചില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു

ഉടൻ തന്നെ മണ്ഡ്‌ലേശ്വറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും രാജിന്റെ മൊബൈൽ ഫോൺ പൊലീസ്...

Read More >>
#Ranjith | രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു

Nov 8, 2024 04:37 PM

#Ranjith | രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു

ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്‍റെ മൊഴിയെടുത്തത്....

Read More >>
#Jailed | ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്താൻ നരബലി വേണമെന്ന് മന്ത്രവാദി; 4-വയസുകാരിയെ തട്ടിയെടുത്ത യുവാവിന് തടവുശിക്ഷ

Nov 8, 2024 04:07 PM

#Jailed | ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്താൻ നരബലി വേണമെന്ന് മന്ത്രവാദി; 4-വയസുകാരിയെ തട്ടിയെടുത്ത യുവാവിന് തടവുശിക്ഷ

പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ലെന്നും കേസിൽ സ്വതന്ത്ര സാക്ഷികളുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതിയുടെ...

Read More >>
 #Samosa | മുഖ്യമന്ത്രിയുടെ സമൂസ കാണാനില്ല; അന്വേഷണത്തിന് സിഐഡി, പരിഹസിച്ച് പ്രതിപക്ഷം

Nov 8, 2024 02:15 PM

#Samosa | മുഖ്യമന്ത്രിയുടെ സമൂസ കാണാനില്ല; അന്വേഷണത്തിന് സിഐഡി, പരിഹസിച്ച് പ്രതിപക്ഷം

സംഭവത്തിൽ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടെന്ന അവകാശവാദം കോൺഗ്രസ് നിഷേധിച്ചു. അന്വേഷണ ഏജൻസി സ്വന്തം ഇഷ്ടപ്രകാരമാണ് അന്വേഷണം നടത്തുന്നതെന്നും...

Read More >>
#bankebiharitemple  |  ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ്, ഇത് സാധാരണ വെള്ളമല്ല - ക്ഷേത്ര പുരോഹിതൻ

Nov 8, 2024 01:16 PM

#bankebiharitemple | ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ്, ഇത് സാധാരണ വെള്ളമല്ല - ക്ഷേത്ര പുരോഹിതൻ

‘എസിയിലെ വെള്ളമെന്ന് പറഞ്ഞത് വിഡ്ഢികൾ, അത് ഭഗവാന്റെ വിഗ്രഹത്തിൽ നിന്നുള്ള ജലം തന്നെ’: ക്ഷേത്ര...

Read More >>
Top Stories

GCC News