#Facebookvideo | വീട്ടിലെ ചെടികളെല്ലാം കാണിച്ച് വിശദമായൊരു ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി, ദമ്പതികൾ അറസ്റ്റിൽ

#Facebookvideo | വീട്ടിലെ ചെടികളെല്ലാം കാണിച്ച് വിശദമായൊരു ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി, ദമ്പതികൾ അറസ്റ്റിൽ
Nov 8, 2024 11:02 PM | By VIPIN P V

ബെംഗളുരു: (truevisionnews.com) വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് അവരെ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ.

ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് ദമ്പതികളെ കുടുക്കിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുകകൂടി ചെയ്തതോടെ പണിപാളി. വീഡിയോ നാട്ടുകാരും കണ്ടു, പൊലീസിനും കിട്ടി.

ബെംഗളൂരുവിലെ എംഎസ്ആർ നഗറിലെ വസതിയിൽ പൂച്ചട്ടികളിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയു(38)മാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്.

ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

ഊർമിള താൻ നട്ടുവളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നാട്ടുകാരുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടികൾ പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പൊലീസ് കണ്ടെത്തുകയായിരുന്നു.

ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാനായിരുന്നു പ്ലാനെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

#detailed #Facebookvideo #showing #plants #house #police #arrived #soon #arrested #couple

Next TV

Related Stories
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

Dec 1, 2024 03:50 PM

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ...

Read More >>
Top Stories