#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്
Sep 7, 2024 09:41 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിവാദങ്ങൾ തുടർക്കഥയായിരിക്കെ എഡിജിപി എം ആർ അജിത്കുമാർ അവധിയിലേക്ക്. നാല് ദിവസമാണ് എഡിജിപി അവധി.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുൻ‌കൂർ അവധി അപേക്ഷ നൽകിയിരുന്നു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങൾ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആർ അജിത്കുമാർ കൂടിക്കാഴ്ച സമ്മതിച്ചത്.

സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം. ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

ഇക്കാര്യം സ്‌പെഷ്യൽ ബ്രാഞ്ച് ഡിജിപിയേയും,ഇന്റലിജൻസ് മേധാവിയെയും സർക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താൻ എഡിജിപി സ്വകാര്യ വാഹനത്തിൽ പോയത് അറിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ കണ്ണടച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

2023 മെയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.

#ADGP #MRAjithKumar #leave #amid #controversies

Next TV

Related Stories
#pulikkali | പുലികളിൽ പുലി;  വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

Sep 19, 2024 06:06 AM

#pulikkali | പുലികളിൽ പുലി; വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ്...

Read More >>
#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

Sep 18, 2024 11:03 PM

#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...

Read More >>
#accident | കോഴിക്കോട്  പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Sep 18, 2024 09:23 PM

#accident | കോഴിക്കോട് പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ്...

Read More >>
#landslide |  കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Sep 18, 2024 09:10 PM

#landslide | കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

അപകടത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന്...

Read More >>
#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

Sep 18, 2024 08:57 PM

#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ്...

Read More >>
#nipah |  നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

Sep 18, 2024 08:25 PM

#nipah | നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

മരിച്ച യുവാവിനൊപ്പം ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ്...

Read More >>
Top Stories