#ShoneGeorge | ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു; അൻവറിനെതിരെ കേസെടുക്കണം - ഷോൺ ജോർജ്

#ShoneGeorge | ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു; അൻവറിനെതിരെ കേസെടുക്കണം - ഷോൺ ജോർജ്
Sep 5, 2024 10:56 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്.

ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു.

ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം.

അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്. അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ കോളിളക്കമായി മാറിയിട്ടുണ്ട്.

അൻവറിന്‍റെ ആരോപണത്തിന്‍റെ കുന്തമുന എഡിജിപി അജിത് കുമാറിനെയും കടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുമ്പോൾ ശശിയെ മാത്രമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

എന്തായാലും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ 'അൻവർ' തന്നെയാകും ചൂടേറിയ ചർച്ച.

സിപിഎം സെക്രട്ടേറിയേറ്റ് നാളെ, പ്രതിരോധമുയർത്തി ശശി

നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യാനിരിക്കെ പ്രതിരോധ നീക്കവുമായി പി ശശിയും കളത്തിലുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി ശശി ഉയർത്തുന്ന പ്രതിരോധം.

നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പരാതി പരിശോധിക്കുന്നത്. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപം പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.

അൻവറിന്‍റെ പരസ്യ വിമർശനത്തിന് പിന്നാലെ ഇത്തരക്കാർ ഒളിഞ്ഞും തെളിഞ്ഞും ശശിയ്ക്കെതിരായ നീക്കവും സജീവമാക്കിയിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് എ കെ ബാലനും, മുഹമ്മദ് റിയാസും ഇതിനകം പ്രതികരിച്ചു കഴിഞ്ഞു.

സെക്രട്ടറിയേറ്റിൽ വിഷയം ഗൗരവരമായ ചർച്ചയാകും. ഈ സാഹചര്യത്തിൽ പാർട്ടി പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് പി ശശി നടത്തുന്നത്. തനിക്കെതിരായ അൻവറിന്‍റെ പരാതിയ്ക്ക് പിറകിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാനാകാത്ത ചില വൻ ശക്തികൾ ഉണ്ടെന്നാണ് പി ശശി കരുതുന്നത്.

സെക്രട്ടറിയേറ്റിന് മുൻപ് ഇക്കാര്യങ്ങളെല്ലാം പി ശശി പാർട്ടി സെക്രട്ടറിയെ ധരിപ്പിക്കും. ആളുകൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതൊന്നും താൻ കാര്യമാക്കില്ലെന്നും കഴിഞ്ഞ ദിവസം പി ശശി പ്രതികരിച്ചിരുന്നു.

പാർട്ടി സെക്രട്ടറിയാണ് ശശിക്കെതിരായ പരാതി കമ്മിറ്റിയിൽ അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ താൽപര്യമാണ് ശശിയെ എതിർപ്പുകളുണ്ടായിട്ടും പൊളിറ്റിക്കൽ സെക്രട്ടറി പോസ്റ്റിലേക്ക് എത്തിക്കാൻ കാരണമായത്.

അതിനാൽ പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാണ്. അതേസമയം, പാർട്ടി അന്വേഷണം വഴി ശശിയെ സമ്മേളന കാലത്ത് ദുർബ്ബലപ്പെടുത്താൻ ഉള്ള ശ്രമം കടുപ്പിക്കുകയുയാണ് എതിർ ചേരിയുടെ മറ്റൊരു ലക്ഷ്യമെന്ന് വിലയിരുത്തലുണ്ട്.


#knowingly #concealed #serious #crimes #Anwar #prosecuted #ShoneGeorge

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories










Entertainment News