( www.truevisionnews.com )തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ഭാട്ടിയ. താരം ഇപ്പോള്‍ ബോളിവുഡിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. നിരവധി ആരാധകരുള്ള താരം കൂടിയാണ് തമന്ന.
ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് താരം നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രാധകൃഷ്ണ പ്രണയം ആസ്പതമാക്കി പ്രശസ്ത ഫാഷന്‍ ഡിസൈനറായ കിരണ്‍ തൊറാനിയുടെ പുതിയ ഫോട്ടോഷൂട്ടിലാണ് താരം അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ലീല: പ്രണയത്തിന്റെ ദിവ്യമായ മായാലോകം' എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. കൃഷ്ണനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. തമന്ന ഇതുവരെ ചെയ്ത ഏറ്റവും മനോഹരമായ ഫോട്ടോഷൂട്ടാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.
#fashion #news #tamannaahbhatia #radhakrishna #photoshoot