( www.truevisionnews.com ) മലയാളികളുടെ പ്രിയതാരയ പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രമാണ് തങ്കലാന്‍ . ഇതിനിടെ തന്നെ ചിത്രത്തിനും താരത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് താരം ഇപ്പോള്‍ . പ്രൊമോഷൻ്റെ ഭാഗമായി ഫോര്‍മല്‍ ലുക്കിലുള്ള ഔട്ട്ഫിറ്റിലുള്ള പുതിയ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെസ്റ്റേണ്‍ ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലുള്ള പാര്‍വ്വതിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പുട്ട്അപ്പ് ചെയ്ത ഹെയര്‍സ്റ്റൈൽ വ്യത്യസ്ത ലുക്ക് പാർവതിക്ക് നൽകുന്നുണ്ട്. സിംപിള്‍ ആക്‌സസറീസാണ് പാര്‍വതി ഈ ലുക്കിൽ അണിഞ്ഞിരിക്കുന്നത്.
വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് തീയതിയും പാര്‍വതി അറിയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തിയത്. പാര്‍വതി തിരുവോത്തിനൊപ്പം വിക്രം, മാളവിക മോഹനന്‍, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
#fashion #actress #parvathy #bold #look #photos