#WayanadLandslide | ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും, ഇന്ന് തൊഴിൽമേളയിൽ ലഭിച്ചത് 67 അപേക്ഷകൾ - മന്ത്രി

#WayanadLandslide | ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും, ഇന്ന് തൊഴിൽമേളയിൽ ലഭിച്ചത് 67 അപേക്ഷകൾ - മന്ത്രി
Aug 23, 2024 05:36 PM | By VIPIN P V

കൽപ്പറ്റ : (truevisionnews.com) വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷയാണ് കിട്ടിയത്.

അവർക്ക് തൊഴിൽ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പിൽ നിന്നും മാറാനുളളത്.

എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജൻ വ്യക്തമാക്കി. അതേ സമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വയനാട്ടില്‍ ആലോചനാ യോഗം ചേർന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ ദുരിതബാധിതരും ജനപ്രതിനിധികളും പങ്കെടുത്തു. വായ്പകളും താൽക്കാലിക പുനരധിവാസത്തിലെ പ്രശ്നങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ദുരിതബാധിതർ ഉന്നയിച്ചു.

താല്‍ക്കാലിക പുനരധിവാസം പൂ‍ർത്തിയാകാനിരിക്കെയാണ് സ്ഥിരം പുനരധിവാസം ഉള്‍പ്പെടെ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.

അഞ്ഞൂറിലധികം പേർ പങ്കെടുത്ത യോഗത്തില്‍ പരാതികള്‍ നേരിട്ട് അറിയിക്കാനും അപേക്ഷയായി എഴുതി നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

മൊറട്ടോറിയത്തിന് തീരുമാനമെടുത്തിട്ടും വായ്പടക്കാനുള്ള സമ്മർദ്ദം , നിലവിലെ പുനരധിവാസത്തിലുള്ള അസൗകര്യങ്ങള്‍, നഷ്ടപരിഹാരം ഉയർത്തണം.

ടൗണ്‍ഷിപ്പ് മേപ്പാടിയില്‍ തന്നെ ഒരുക്കണമെന്നുള്ള ആവശ്യം അടക്കം തുടങ്ങിയ കാര്യങ്ങള്‍ ദുരിത ബാധിതർ യോഗത്തില്‍ ഉന്നയിച്ചു. ജനപ്രതിനിധികളും തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുള്ള വായ്പകളുടെ കാര്യത്തിലും നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു.

നബാഡിന്‍റെ പാക്കേജിന് ശ്രമം നടക്കുന്നുവെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി. ക്യാംപില്‍ തുടരുന്നവർ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

#Employment #ensured #least #person #family #affected #applications #received #jobfair #today #Minister

Next TV

Related Stories
#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്

Nov 15, 2024 12:20 AM

#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്

കുറുവ സംഘത്തിനായി പൊലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും...

Read More >>
#accident | ചോളവുമായി പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

Nov 14, 2024 11:20 PM

#accident | ചോളവുമായി പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

തുടർന്ന് നാട്ടുകാരും പൊലീസും അ​ഗ്നിശമനസേനയും സംയുക്തമായാണ് ലോറി ഡ്രൈവറെ...

Read More >>
#Accident | റോഡ് മുറിച്ച് കടക്കവേ അപകടം; അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, പരിക്ക്

Nov 14, 2024 11:17 PM

#Accident | റോഡ് മുറിച്ച് കടക്കവേ അപകടം; അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു, പരിക്ക്

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ അപകടം...

Read More >>
#Shahidamurdercase | 'പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി'; ഷാഹിദ കൊലക്കേസിൽ 58 സാക്ഷികൾ

Nov 14, 2024 10:59 PM

#Shahidamurdercase | 'പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി'; ഷാഹിദ കൊലക്കേസിൽ 58 സാക്ഷികൾ

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും...

Read More >>
#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Nov 14, 2024 10:36 PM

#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ഷിജിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അജിഷ ,ഉമ കെ വില്ലേജ് ഓഫീസർ ബിജു എന്നിവർ സംഭവസ്ഥലം...

Read More >>
#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 14, 2024 10:12 PM

#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും...

Read More >>
Top Stories

Entertainment News