#toiletflushing | ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലേ? ഇ.കോളി മുതൽ നോറോ വൈറസ് വരെ ശരീരത്തിലെത്താം

#toiletflushing |  ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലേ? ഇ.കോളി മുതൽ നോറോ വൈറസ് വരെ ശരീരത്തിലെത്താം
Aug 23, 2024 05:07 PM | By Susmitha Surendran

(truevisionnews.com) ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് അറിയുന്നവർ ചുരുക്കമാണ്.

ഇതിനെ പ്രതിരോധിക്കാൻ ടോയ്ലറ്റിന്റെ മൂടി അടച്ചുവേണം ഫ്ലഷ് ചെയ്യേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്നവരാകട്ടെ വളരെ ചുരുക്കവും. ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും.

വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ കൂട്ടമായിരിക്കും അത്. കാഴ്ചയിൽ പ്രകടമാകാത്ത ഇവ ചുറ്റും പടരുന്നതിനൊപ്പം ഏതെങ്കിലും പ്രതലത്തിൽ ചെന്നിരിക്കുകയും ചെയ്യും.

2022-ൽ കൊളൊറാഡോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നു. പ്രൊഫസറായ ജോൺ ക്രിമാൽഡിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

തുടർന്നാണ് ഫ്ലഷ് ചെയ്യുമ്പോൾ പുറത്തുവരുന്ന ബാക്ടീരിയകളും വൈറസുകളും വായുവിൽ അഞ്ചടി ഉയരത്തിലെങ്കിലും പടരുമെന്ന് കണ്ടെത്തിയത്.

ഒരു വ്യക്തിയുടെ മൂക്കിനടുത്തെത്താൻ വെറും സെക്കൻഡുകൾ മാത്രം മതിയെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി. മാത്രവുമല്ല, ഇവ ടോയ്ലറ്റിലിരിക്കുന്ന സിങ്കിലും ടവ്വലുകളിലും മറ്റുവസ്തുക്കളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.

ഇവയിൽ സ്പർശിച്ച് വേണ്ടവിധം കൈകൾ ശുചിയാക്കാതിരിക്കുന്നതിലൂടെ അത് ശരീരത്തിലെത്തും. ഇ.കോളി, നോറോ വൈറസ് തുടങ്ങി കൊറോണാ വൈറസ് വരെ ഇപ്രകാരം ശരീരത്തിലെത്താമെന്ന് ഗവേഷകർ പറയുന്നു.

ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശസംബന്ധമായവ, ചർമത്തെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇതിലൂടെ പിടിപെടുകയും ചെയ്യാം.

ടോയ്ലറ്റ് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി ഗവേഷകർ പറയുന്നത്. ടോയ്ലറ്റിൽ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിക്കുകയും വേണം.

ഓരോതവണം ടോയ്ലറ്റിൽ പോകുമ്പോഴും കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. പ്രത്യേകിച്ച് വീട്ടിൽ ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വിദഗ്ധർ പറയുന്നു.

വീട്ടിലാർക്കെങ്കിലും ഡയേറിയ, നോറോവൈറസ് പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ടോയ്ലറ്റ് സീറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ബാത്റൂമിലെ പ്രതലങ്ങൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും വൃത്തിയാക്കുകയും വേണം.

ഇനി പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്നും വിദഗ്ധർ പറയുന്നു.

#Not #flushing #toilet #properly? #From #Ecoli #norovirus #can #enter #body

Next TV

Related Stories
#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

Sep 15, 2024 04:08 PM

#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ...

Read More >>
#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Sep 14, 2024 04:09 PM

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...

Read More >>
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

Sep 13, 2024 10:29 AM

#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ...

Read More >>
#Rosewater |  മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം,  റോസ് വാട്ടർ ഉപയോഗിക്കൂ ...

Sep 8, 2024 02:51 PM

#Rosewater | മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം, റോസ് വാട്ടർ ഉപയോഗിക്കൂ ...

കോശങ്ങളില്‍ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ...

Read More >>
Top Stories