#TikTok | ഒടുവില്‍ മുട്ടുമടക്കി ചൈനീസ് ഭീമന്‍, നന്നാവാമെന്ന് സമ്മതിച്ചു; ടിക്‌ടോക്കിന്‍റെ വിലക്ക് നേപ്പാള്‍ നീക്കി

#TikTok |  ഒടുവില്‍ മുട്ടുമടക്കി ചൈനീസ് ഭീമന്‍, നന്നാവാമെന്ന് സമ്മതിച്ചു; ടിക്‌ടോക്കിന്‍റെ വിലക്ക് നേപ്പാള്‍ നീക്കി
Aug 23, 2024 03:56 PM | By ShafnaSherin

(truevisionnews.com)ആപ്ലിക്കേഷന്‍റെ ദുരുപയോഗം വര്‍ധിക്കുന്നതായി ചൂണ്ടിക്കാണിച്ച് ടിക്‌ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നേപ്പാള്‍ നീക്കി. നേപ്പാളിലെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ടിക്‌ടോക് ഉറപ്പുനല്‍കിയതോടെയാണ് വിലക്ക് നീങ്ങിയത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനുള്ള നിരോധനം നേപ്പാള്‍ നീക്കി. 9 മാസത്തെ വിലക്കിന് ശേഷമാണ് തീരുമാനം. വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോക്കിനെ രാജ്യത്തിന്‍റെ സാഹോദര്യവും അന്തസും തകര്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു നേപ്പാള്‍ 2023 നവംബറില്‍ വിലക്കിയത്.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു ഈ നിരോധനം. ഇപ്പോള്‍ പുതിയ മന്ത്രിസഭയുടെ കാബിനറ്റ് യോഗമാണ് വിലക്ക് നീക്കിയത്. ടിക്‌ടോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളിലെ നിയമ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ടിക്ടോക് ഉറപ്പുനല്‍കി.

വീഡിയോ കണ്ടന്‍റില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും നേപ്പാള്‍ സര്‍ക്കാരിന് ടിക്ടോക് വാക്കുനല്‍കിയതോടെയാണ് വിലക്ക് നീങ്ങിയത്. നേപ്പാളിലെ വിലക്ക് നീങ്ങിയതില്‍ ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് സംതൃപ്തരാണ് എന്നും റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ധാരണ പ്രകാരം അനുചിതമായി തോന്നുന്ന വീഡിയോ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടും. ടിക്‌ടോക് വീഡിയോ ഉള്ളടക്കം നേപ്പാള്‍ പൊലീസിന്‍റെ സൈബര്‍ വിഭാഗം നിരീക്ഷിക്കും. ടിക്‌ടോക്കിന്‍റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ഏറെ ആശങ്കകള്‍ മുമ്പ് ഉയര്‍ന്നിരുന്നു.

ചില കണ്ടന്‍റുകള്‍ ആളുകളുടെ മരണത്തിന് വരെ പ്രേരകമായതായി അവിടെ പരാതിയുയര്‍ന്നിരുന്നു. നാല് വര്‍ഷത്തിനിടെ ടിക്ടോക്കുമായി ബന്ധപ്പെട്ട് 1,600ലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതാണ് കഴിഞ്ഞ നവംബറില്‍ ടിക്‌ടോക്കിനെ പൂട്ടാന്‍ നേപ്പാളിനെ പ്രേരിപ്പിച്ചത്.

ടിക്‌ടോക്കിനെ നേപ്പാളില്‍ നിരോധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 22 ലക്ഷം യൂസര്‍മാര്‍ ടിക്ടോക്കിന് നേപ്പാളിലുണ്ടിയിരുന്നതായാണ് കണക്ക്.

#Finally #Chinese #giant #bowed #knee #agreed #fine #Nepal #lifted #ban #on #TikTok

Next TV

Related Stories
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
Top Stories