തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്തു; സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനം

തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്തു; സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനം
Jun 23, 2025 06:12 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മർദ്ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ ബന്ധം ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് കാരണമാക്കിയെന്നായിരുന്നു ഷംസാദിന്റെ വാദം. കഴിഞ്ഞ ദിവസം രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും ഷഫീനയെ ഷംസാദ് അടിച്ച് കൊല്ലുകയുമായിരുന്നു.

വിവരം അറിഞ്ഞ് മാതാപിതാക്കളും പൊലീസും ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിൽ എത്തുമ്പോള്‍ മൃതദേഹത്തിന് കാവലിരിക്കുന്ന ഷംസാദിനേയും സുഹൃത്ത് വിശാഖിനേയുമാണ് കണ്ടത്. യുവതിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ ഷംസാദ് ആദ്യം തയ്യാറായില്ല. പിന്നീടാണ് മൃതദേഹം മാറ്റിയത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് കാവലിരുന്ന ഷംസാദിന്റേയും സുഹൃത്തിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചെമ്പഴന്തി അണിയൂരില്‍വെച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംസാദ്. മണ്ണന്തല മരുതൂര്‍ റോഡിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ചികിത്സാ ആവശ്യത്തിനെന്ന് പറഞ്ഞ് ഷഫീനയെ ഒപ്പം കൂട്ടുകയായിരുന്നു. ഇവിടെവെച്ച് ഷഫീന വീഡിയോ കോള്‍ ചെയ്യുന്നതുകണ്ടതാണ് ഷംസാദിനെ പ്രകോപിപ്പിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Shafeena who killedMannanthala suffered brutal beatings from her brother

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
ആശ്വാസമേകാൻ സർക്കാർ, മാനംമുട്ടി വെളിച്ചെണ്ണവില; സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് മന്ത്രി

Jul 16, 2025 09:05 AM

ആശ്വാസമേകാൻ സർക്കാർ, മാനംമുട്ടി വെളിച്ചെണ്ണവില; സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്ന് മന്ത്രി

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....

Read More >>
Top Stories

Entertainment News

//Truevisionall