#health | മുടികൊഴിച്ചിൽ ആണോ പ്രശ്നം? തെെര് ഈ രീതിയിൽ ഉപയോ​ഗിക്കാം

#health |  മുടികൊഴിച്ചിൽ ആണോ പ്രശ്നം?   തെെര് ഈ  രീതിയിൽ ഉപയോ​ഗിക്കാം
Aug 23, 2024 08:14 AM | By Susmitha Surendran

(truevisionnews.com) മുടികൊഴിച്ചിൽ നമ്മളെ ഏവരെയും അലട്ടുന്ന പ്രശ്നമാണ് .  എന്നാൽ ഇനി ആ പേടിവേണ്ട . മുടിയുടെ ആരോ​ഗ്യത്തിന് വീട്ടിൽ തന്നെ ധെെര്യമായി ഉപയോ​ഗിക്കാവുന്ന ഒന്നാണ് തെെര്.

തൈര് മുടിക്ക് ഏറ്റവും മികച്ച പ്രകൃതിദത്ത ഡീപ് കണ്ടീഷണറാണ് എന്ന് തന്നെ പറയാം, അതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.

തലയോട്ടിയിൽ തൈര് പതിവായി ഉപയോഗിക്കുന്നതിലൂടെ താരൻ എളുപ്പത്തിൽ കുറയ്ക്കാനാകും. തൈരിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന പ്രോട്ടീനുകളിലൊന്നായ ബയോട്ടിന് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ശക്തിപ്പെടുത്തുന്ന ഗുണങ്ങളുണ്ട്.

തൈരിലെ ഫാറ്റി ആസിഡുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയ്ക്ക് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും മുടി മൃദുവും തിളക്കമുള്ളതുമാക്കാനും കഴിയും.

തൈരിൽ ലാക്റ്റിക് ആസിഡും വിറ്റാമിൻ ബി 5, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ വേ​ഗത്തിലാക്കാനും സഹായിക്കും.

തെെരിൽ രണ്ട് സ്പൂൺ ബദാം ഓയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബദാം ഓയിൽ ഈർപ്പം വർദ്ധിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വലിയ അളവിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ മുടിയെ ശക്തിപ്പെടുത്തുന്നു. ഈ ചേരുവകൾ ആരോഗ്യകരമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിലും കുറയ്ക്കുകയും ചെയ്യുന്നു.

തൈരിൽ കുറച്ച് തുള്ളി നാരങ്ങ നീരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ മാത്രമല്ല താരനകറ്റാനും സഹായിക്കുന്നു.

ഈ പാക്ക് തലയിൽ പുരട്ടി 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ആൻ്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

#Choose #curd #reduce #hair #loss #Can #be #used #two #ways-new

Next TV

Related Stories
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
Top Stories