#Health | തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ?

#Health | തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ?
Aug 22, 2024 11:12 AM | By ShafnaSherin

(truevisionnews.com)ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.

ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു.

തൈരിലെ പ്രോബയോട്ടിക്‌സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്.

പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്.

തൈരില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ തന്നെ ഇവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ അളവിനെ കൂട്ടില്ല. കൂടാതെ പതിവായി തൈര് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പല പഠനങ്ങളും പറയുന്നു.

തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

അങ്ങനെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാനും സഹായിക്കും. അതു വഴി വണ്ണം കുറയ്ക്കാനും തൈര് സഹായിച്ചേക്കാം. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. തൈര് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Does #eating #yogurt #raise #cholesterol #levels

Next TV

Related Stories
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
Top Stories