ആലപ്പുഴ: ( www.truevisionnews.com ) ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.
ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. കുട്ടിയുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
.gif)

(ഓർക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല നിങ്ങൾക്കോ നിങ്ങൾക്കറിയുന്ന മറ്റൊരാൾക്കോ ആത്മഹത്യാ പ്രവണതയുണ്ടെങ്കിൽ, ഒരു നിമിഷം പോലും വൈകാതെ സഹായം തേടുക. ദിശ ഹെൽപ്‌ലൈൻ (കേരള സർക്കാർ): 1056 (24 മണിക്കൂറും പ്രവർത്തിക്കുന്നു), മൈൻഡ് (Mind) ഹെൽപ്‌ലൈൻ: 94000 24000, അശ്വാരൂഢം ഹെൽപ്‌ലൈൻ: 7902 465 599, സഞ്ജീവനി (കോഴിക്കോട്): 0495-2760003 ഓർക്കുക, എല്ലാ ജീവനും വിലപ്പെട്ടതാണ്. സഹായം തേടുന്നതിനോ അത് നൽകുന്നതിനോ മടിക്കരുത്.)
Class 10th student found hanging at Chennithala Navodaya School
