തിരുവനന്തപുരം: ( www.truevisionnews.com) സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.
കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടക്കും. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂള്‍ സമയമാറ്റത്തിൽ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് സമരം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍ നേതാക്കള്‍ആരോപിച്ചിരുന്നു.
.gif)

School timing change Madrasa studies will be affected protest declaration convention against the government today
