#fenugreekwater | രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​മാറ്റം അറിയാം

#fenugreekwater | രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​മാറ്റം അറിയാം
Aug 22, 2024 06:37 AM | By Susmitha Surendran

(gcc.truevisionnews.com) ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.

ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു.

ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ.

അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

വെറുംവയറ്റിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ഭാരം കുറയ്ക്കുന്നതിനും സഹായകമാണ്.

ഉലുവയിൽ നാരുകൾ (75% വെള്ളത്തിൽ ലയിക്കുന്ന നാരുകൾ) അടങ്ങിയിട്ടുണ്ട്. ഇത് വയറിലും അഡിപ്പോസ് ടിഷ്യൂകളിലും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ വെള്ളം ​ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്.

ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഉലുവ വെള്ളം വെറുവയറ്റിൽ കുടിക്കുന്നത് ആരോഗ്യവും തിളക്കവുമുള്ള ചർമം ലഭിക്കാൻ സഹായിക്കും.

പ്രമേഹമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കുക.കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായകമാണ്.

#habit #drink #fenugreek #water #empty #stomach #morning #benefit

Next TV

Related Stories
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന്  ശ്രദ്ധിക്കാം....

Nov 13, 2024 09:03 PM

#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം....

സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു...

Read More >>
#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

Nov 12, 2024 04:07 PM

#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

ഇനി മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക് മാത്രമിട്ടാൽ മുഖത്തിന് ഒരു ബ്രൈറ്റ്‌നെസ് ലഭിക്കുകയും...

Read More >>
#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

Nov 9, 2024 05:10 PM

#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ച് നോക്കിയാലോ...

Read More >>
Top Stories